കെസി വേണുഗോപാല്‍ മുഖ്യന്ത്രിയാകും… രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി…. വിഡി സതീശന്‍ ധനാകാര്യമന്ത്രി; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; പാര്‍ട്ടിയും ഭരണവും കെസി നിയന്ത്രിക്കും; കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ ഇങ്ങനെ; അല്ലെങ്കില്‍ മുഖ്യനെ ലീഗ് തീരുമാനിക്കും

KC venugopal next CM

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍മുഖ്യമന്ത്രി പദത്തിലേക്ക് എത്തും. ഇതാണ് ഹൈക്കമാണ്ട് നല്‍കാന്‍ പോകുന്ന നിര്‍ദ്ദേശം. ഇത് തിരിച്ചറിഞ്ഞാണ്  മൃഗീയ ഭൂരിപക്ഷവുമായി കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കെ.സി. വേണുഗോപാല്‍ തന്നെയാകും ഭരണത്തിന്റെ അമരക്കാരന്‍. പാര്‍ട്ടിയെയും ഭരണത്തെയും ഒരേപോലെ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ഭരണത്തിലെ കരുത്തനായ രണ്ടാമനായി

കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പുതിയ രാഷ്ട്രീയ പ്രകമ്പനങ്ങളിലേക്ക്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എം.എല്‍.എ വി.കെ. പ്രശാന്തും അന്വേഷണ സംഘത്തിന്റെ സംശയനിഴലിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസ് ജനുവരി 5-ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെ, പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനെയും ഭരണകക്ഷി നേതാക്കളെയും പ്രതിരോധത്തിലാക്കും. ഇതിന്റെ സൂചനകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ്, സ്വര്‍ണ്ണം വീണ്ടെടുക്കുന്നതില്‍ വലിയ

പുതുവര്‍ഷത്തലേന്ന് മലയാളി ‘കുടിച്ചുതീര്‍ത്തത്’ 125 കോടി രൂപയുടെ മദ്യം ! കൊച്ചിയില്‍ റെക്കോര്‍ഡ് വില്‍പന; കടവന്ത്ര ഔട്ട്ലെറ്റിലെ വില്പന ഒരുകോടിയിലധികം

BEVCO

തിരുവനന്തപുരം ; പുതുവര്‍ഷത്തലേന്ന് സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി ആകെ 125.64 കോടി രൂപയുടെ മദ്യമാണ് ഇക്കുറി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ (108.71 കോടി) അപേക്ഷിച്ച് 16.93 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത്തവണയും വില്‍പനയില്‍ കൊച്ചിയിലെ ഔട്ട്ലെറ്റുകളാണ് കരുത്ത് കാട്ടിയത്.ഒന്നാം സ്ഥാനം: കടവന്ത്ര ഔട്ട്ലെറ്റ് (1.17 കോടി). വില്‍പനയില്‍ ഒരു കോടി കടന്ന ഏക ഔട്ട്ലെറ്റും ഇതാണ്.രണ്ടാം സ്ഥാനം പാലാരിവട്ടം (95.09 ലക്ഷം)., മൂന്നാം സ്ഥാനം: എടപ്പാള്‍

50 ലക്ഷത്തിന് ‘ലൈഫ് സെറ്റിലാക്കി’? വടക്കാഞ്ചേരിയില്‍ സി.പി.എം കുതിരക്കച്ചവടമോ? ലീഗ് സ്വതന്ത്രന്‍ ജാഫറിന്റെ ഫോണ്‍ശബ്ദരേഖ വിവാദത്തില്‍

തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാല വന്‍ വിവാദം . ‘ലൈഫ് സെറ്റിലാക്കാന്‍’ വേണ്ടി കൂറുമാറുന്നുവെന്ന് ജാഫര്‍ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിക്ക് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ലീഗ് സ്വതന്ത്രനായി വിജയിച്ച ജാഫര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായി നടത്തിയ സംഭാഷണമാണ് വിവാദമായിരിക്കുന്നത്.കൂറുമാറി വോട്ട് ചെയ്താല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് സി.പി.എം

കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന്‍ 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!

NARENDRA-MODI-RAJESH

തിരുവനന്തപുരം : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രഖ്യാപിച്ച ‘മിഷന്‍ 2026′ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചടക്കിയത് നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 24-ന് മുന്‍പായി തിരുവനന്തപുരത്തെത്തും. ജനുവരി 9-ന് അദ്ദേഹം തമിഴ്നാട്ടില്‍ പര്യടനം നടത്തുന്നുണ്ട്.’മിഷന്‍ 2026’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനത്തിനായുള്ള ‘വികസിത

ഭാര്യ സിന്ധുവുമായി വേര്‍പിരിഞ്ഞെന്ന് നടന്‍ മനുവര്‍മ്മ; പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ പിരിയുന്നതാണ് നല്ലതെന്ന് നടന്‍, ഇരുവരുടേതും പ്രണയവിവാഹമായിരുന്നു

പ്രശസ്ത നടന്‍ മനു വര്‍മ്മയും ഭാര്യയും നടിയുമായ സിന്ധുവും വേര്‍പിരിയുന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. അന്തരിച്ച പ്രമുഖ നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകനാണ് മനു വര്‍മ്മ. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനു വര്‍മ്മ തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാന തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഞങ്ങള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. നിയമപരമായി നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചു വിവാഹിതരായവരാണ് ഞങ്ങള്‍. എന്നാല്‍ പ്രണയിച്ചെന്നു

സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും; മദ്യലഹരിയില്‍ നടന്‍ വാഹനമോടിച്ച് അപകടത്തില്‍പ്പെട്ട വയോധികന്‍ മരിച്ചു

കോട്ടയം :സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (53) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട് നാട്ടകം സ്വദേശിയാണ്.ക്രിസ്മസ് തലേന്ന് രാത്രി 9 മണിയോടെ കോട്ടയം എം.സി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്നും അതിവേഗതയില്‍ എത്തിയ സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലും ലോറിയിലും ഇടിച്ച ശേഷം കാല്‍നടയാത്രക്കാരനായ തങ്കരാജിനെ

കേരള ഹൈക്കോടതിയുടെ 40-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9ന് ചുമതലയേല്‍ക്കും; കേന്ദ്ര ഉത്തരവിറങ്ങി

Justice-Soumen-Sen

ന്യൂഡല്‍ഹി : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9ന് ചുമതലയേല്‍ക്കും. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി 9-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സൗമെന്‍ സെന്‍ എത്തുന്നത്. ജനുവരി 9-ന് തന്നെ അദ്ദേഹം പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. 2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കേരള ഹൈക്കോടതി ചീഫ്

ലഹരി മാഫിയക്ക് മുട്ടന്‍ പണി! സംസ്ഥാനത്ത് പോലീസിന്റെ ലഹരി വേട്ട;ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങിയത് 58 പേര്‍, കിലോക്കണക്കിന് കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം :മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’-ല്‍. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക റെയ്ഡില്‍ 58 പേര്‍ പിടിയിലായി. മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1643 പേരെ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ : 55 ഗ്രാം എംഡിഎംഎ, ഏകദേശം 21 കിലോ (20.91139 കിഗ്രാം) കഞ്ചാവ്, 25 കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു.ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ലഹരി വിരുദ്ധ വേട്ട തുടരുന്നത്.

പുതുവര്‍ഷദിനത്തില്‍ കെഎസ്ഇബിയുടെ ഇരുട്ടടി! കറന്റ് ബില്ല് കൂടും; സര്‍ചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി, കെഎസ്ഇബിയുടെ പുതിയ പ്രഖ്യാപനം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും. വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. നവംബര്‍ മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ 18.45 കോടി രൂപയുടെ അധികബാധ്യത തീര്‍ക്കാനാണ് ഈ സര്‍ചാര്‍ജ് ഈടാക്കുന്നത്. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 8 പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് (രണ്ടു മാസത്തിലൊരിക്കല്‍ ബില്ല് കിട്ടുന്നവര്‍): യൂണിറ്റിന് 7 പൈസയും വര്‍ധിക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക്