തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി, കെഎസ്ഇബിയുടെ പുതിയ പ്രഖ്യാപനം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും. വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.
നവംബര്‍ മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ 18.45 കോടി രൂപയുടെ അധികബാധ്യത തീര്‍ക്കാനാണ് ഈ സര്‍ചാര്‍ജ് ഈടാക്കുന്നത്.
പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 8 പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് (രണ്ടു മാസത്തിലൊരിക്കല്‍ ബില്ല് കിട്ടുന്നവര്‍): യൂണിറ്റിന് 7 പൈസയും വര്‍ധിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് 5 പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് 8 പൈസയുമായിരുന്നു നിരക്ക്. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം തെറിക്കും; അടിവസ്ത്രക്കേസില്‍ മൂന്ന് വര്‍ഷം തടവ്; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിരാമമാകും, അപ്പീലിനായി ഒരുമാസത്തെ ജാമ്യം
അടൂർ സഹകരണ ബാങ്കിൽ വൻ അഴിമതി; സി.പി.എം നേതാവ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു





