തിരുവനന്തപുരം: കത്തുന്ന വേനല്‍ച്ചൂടിന് പിന്നാലെ മലയാളിയെ ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ബില്ലും വരുന്നു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് കുതിക്കുകയാണ്. വെള്ളിയാഴ്ച മാത്രം 11.61 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചു തീര്‍ത്തത്. 2024 മേയ് മാസത്തിലുണ്ടായ റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. എ.സിയും ഫാനുകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതോടെ കെ.എസ്.ഇ.ബി ലൈനുകള്‍ കത്തുകയാണ്.
ഉപയോഗം കൂടിയതോടെ പുറത്തുനിന്ന് വന്‍വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെ.എസ്.ഇ.ബി. ഇതിന്റെ ആഘാതം സാധാരണക്കാരന്റെ പോക്കറ്റിലടിക്കും. മേയ് മാസത്തെ വൈദ്യുതി ബില്ലില്‍ ചുരുങ്ങിയത് യൂണിറ്റിന് 10 പൈസയെങ്കിലും സര്‍ചാര്‍ജ് വര്‍ദ്ധിക്കുമെന്നുറപ്പായി. പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് കടന്നതോടെ പ്രസരണ ശൃംഖലകളും തകരാറിലാകുന്നുണ്ട്.
സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് അപകടകരമാംവിധം താഴുകയാണ്. സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ പുറത്തുനിന്നുള്ള വൈദ്യുതിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകാത്ത അവസ്ഥയാകും. വടക്കന്‍ കേരളത്തില്‍ പലയിടത്തും ട്രാന്‍സ്ഫോര്‍മറുകള്‍ ലോഡ് താങ്ങാനാവാതെ പണിമുടക്കിത്തുടങ്ങി.
രാത്രികാലത്തെ വൈദ്യുതി ആവശ്യം 300 മെഗാവാട്ട് കൂടി ഉയര്‍ന്നാല്‍ സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരും. വൈദ്യുതി ആവശ്യകത 6300 മെഗാവാട്ടിലെത്തിയാല് പ്രസരണ ശൃംഖലയുടെ ശേഷി അവസാനിക്കും. 10 മുതല്‍ 15 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡിന്റെ ആലോചന.
വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിക്കുന്നു. ടി.ഒ.ഡി (ഠീഉ) താരിഫ് ഉള്ളവര്‍ ഈ സമയത്ത് ഉപയോഗിച്ചാല്‍ 25% അധിക തുക നല്‍കേണ്ടി വരും. എന്നാല്‍ പകല്‍ സമയത്ത് (രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ) പാചകവും മറ്റും മാറ്റിവെച്ചാല്‍ ബില്ലില്‍ 10% ഇളവ് നേടാനുമാകും. ചുരുക്കത്തില്‍, വിയര്‍പ്പൊഴുക്കുന്ന വേനലിനൊപ്പം ബില്ല് കണ്ട് കണ്ണുതള്ളാതിരിക്കാന് മലയാളി സ്വയം നിയന്ത്രണം ശീലിക്കേണ്ടി വരും.
എ.സിയും ഫാനുകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതോടെ കെ.എസ്.ഇ.ബി ലൈനുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്. ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ പുറത്തുനിന്ന് വന്‍വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെ.എസ്.ഇ.ബി. കേന്ദ്ര പൂളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ ബോര്‍ഡ് പെടാപ്പാട് പെടുകയാണ്.
വൈദ്യുതി വാങ്ങാനായി ബോര്‍ഡിന് അധികമായി ചിലവാകുന്ന കോടികള്‍ സാധാരണക്കാരന്റെ പോക്കറ്റിലടിക്കും. മേയ് മാസത്തെ വൈദ്യുതി ബില്ലില്‍ ചുരുങ്ങിയത് യൂണിറ്റിന് 10 പൈസയെങ്കിലും സര്‍ചാര്‍ജ് വര്‍ദ്ധിക്കുമെന്നുറപ്പായി. കല്‍ക്കരിക്ഷാമവും ഉത്തരേന്ത്യയിലെ ഉയര്‍ന്ന ആവശ്യകതയും വൈദ്യുതിയുടെ വില ഇനിയും കൂട്ടാന്‍ സാധ്യതയുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി







