തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കാണാത്ത ഒരു വൈദ്യുതി പ്രതിസന്ധിയുടെ പടിവാതില്‍ക്കലാണ്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടക്കുന്നതോടെ ഗ്രിഡിന്റെ സുരക്ഷ തന്നെ അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കേവലം ഉപയോഗം കൂടുക മാത്രമല്ല, വോള്‍ട്ടേജ് വ്യതിയാനവും വിതരണ ശൃംഖലയിലെ തകരാറുകളും വലിയൊരു ‘ബ്ലാക്ക് ഔട്ടിന്’ വഴിവെച്ചേക്കാം.
പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയുടെ അളവ് പരമാവധിയില്‍ എത്തിയതിനാല്‍, ലോഡ് ഷെഡിംഗ് ഇല്ലാതെ മുന്നോട്ട് പോകുക എന്നത് കെഎസ്ഇബിയെ സംബന്ധിച്ച് അസാധ്യമായ ദൗത്യമായി മാറുകയാണ്. കേരളത്തിന്റെ ഊര്‍ജ്ജ ഉപഭോഗ സംസ്കാരം മാറുന്നു. രാത്രി 10 മണിക്ക് തീരേണ്ട പീക്ക് സമയം ഇപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി വരെ നീളുകയാണ്. എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതോടെ വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ പാളി.
6000 മെഗാവാട്ട് എന്ന ലക്ഷ്മണരേഖ കടക്കുന്നത് ഗ്രിഡിന് താങ്ങാവുന്നതിലും അധികമാണ്. വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ ഓവര്‍ലോഡ് ആയി കരിഞ്ഞുപോകുന്ന സാഹചര്യം പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ നിയന്ത്രിത വൈദ്യുതി നിയന്ത്രണം (ഘീമറ ടവലററശിഴ) ഏര്‍പ്പെടുത്താതെ ബോര്‍ഡിന് മുന്നോട്ട് പോകാനാവില്ലെന്നാണ് സൂചന.
6000 മെഗാവാട്ട് എന്ന പരിധി കടക്കുന്നത് സംസ്ഥാനത്തെ ഗ്രിഡ് സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സെന്‍ട്രല്‍ ഗ്രിഡില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എടുക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഇത് മറികടക്കാന്‍ കെഎസ്ഇബി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വരും മാസങ്ങളില്‍ സര്‍ചാര്‍ജ് വര്‍ദ്ധനവിന് കാരണമാകും. വെളിച്ചം നിലയ്ക്കാതിരിക്കാന്‍ വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ അമിത ഉപഭോഗം കുറയ്ക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.
വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനം ഇരുട്ടിലാകാന്‍ സാധ്യത. സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഉപഭോഗം മുന്നേറുമ്പോള്‍ ഗ്രിഡ് സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് വിദഗ്ധരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുസ്ലിം ലീഗ് മന്ത്രിമാരെ ഇന്നറിയാം; പാർലമെന്ററി പാർട്ടി യോഗം പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ
മുസ്ലിം ലീഗ് മന്ത്രിമാരെ ഇന്നറിയാം; പാർലമെന്ററി പാർട്ടി യോഗം പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ





