തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഇന്നറിയാം. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം രാവിലെ 10ന് തിരുവനന്തപുരം നന്ദാവനത്തെ പാണക്കാട് ഹാളിൽ ആരംഭിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് യോഗം. പാർട്ടിയുടെ മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി എം എ സലാം തുടങ്ങിയവർ പങ്കെടുക്കും.
യോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും, പ്രഖ്യാപനവും ഉണ്ടാകും. മുസ്ലിം ലീഗിന് നാല് മന്ത്രിമാരാണോ അഞ്ചു മന്ത്രിമാരാണോ യുഡിഎഫ് അനുവദിച്ചി ട്ടിട്ടുള്ളത് എന്ന് അതോടെ വ്യക്തമാകും. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി,പാറക്കൽ അബ്ദുള്ള, വി ഇ അബ്ദുൽ ഗഫൂർ, എ കെ എം അഷ്റഫ് എന്നിവരാണ് മന്ത്രിമാരുടെ സാധ്യത പട്ടികയിലുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


താല്‍ക്കാലികക്കാരുടെ ഫയല്‍ പരിശോധിക്കും; അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതികളുടെ രേഖകളെല്ലാം മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് നല്‍കും; എല്ലാ കരാറുകാരും നിരീക്ഷണത്തിലാകും; സി പി എമ്മിന്റെ കോട്ടയായ തിരുവനന്തപുരത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി ചുവടുറപ്പിക്കാന്‍ ബിജെപി; മേയര്‍ വിവി രാജേഷ് ചടുലമായ നീക്കങ്ങള്‍




