തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ സി പി എമ്മിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരം നഗരസഭയില്‍ നടന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അഴിമതികളുടെയും വസ്തുതകള്‍ ഒന്നൊന്നായി പുറത്തു വരും എന്നത് തന്നെയാണ് പാര്‍ട്ടിയെ പ്രതിരോധത്തില്‍ എത്തിക്കുക. നഗരഭരണം ഇന്ന് ഏറ്റെടുത്ത ബി ജെ പി ഏറ്റവും പ്രാധാന്യം നല്‍കുന്നതും മുന്‍ ഭരണസമിതിയുടെ അഴിമതികള്‍ പൊതു ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതിനാണ്. ഇതിനായി വിപുലമായ പരിശോധനാ സംവിധാനം ഒരുക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം.
നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ള പദ്ധതികളുടെ ഫയലുകള്‍ ശേഖരിച്ചു വസ്തുതകള്‍ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമുള്ള കേസുകളില്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടും. വിജിലന്‍സ്, സി ബി ഐ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള, ഇപ്പോള്‍ കൗണ്‍സിലര്‍ ആയിട്ടുള്ള ആര്. ശ്രീലേഖയുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. ഫയലുകള്‍ കൃത്യമായി പരിശോധിച്ചു വസ്തുതകള്‍ കണ്ടെത്തിയാല്‍ അന്വേഷണത്തിന് വിജിലന്‍സ് തയ്യാറായില്ലെങ്കില്‍ പോലും കോടതിയെ സമീപിച്ച് ഉത്തരവ് നേടാന്‍ കഴിയും എന്ന് പാര്‍ട്ടി കരുതുന്നു.
നഗരസഭയിലെ താല്‍ക്കാലിക നിയമനങ്ങള്‍ പുതിയ ഭരണസമിതി പരിശോധിക്കും. നേരത്തെതന്നെ താല്‍ക്കാലിക നിയമനങ്ങള്‍ സംബന്ധിച്ച് ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനധികൃത മായി നിയമനം നേടിയവരെ പിരിച്ചുവിടും. നഗരസഭയുടെ ഭൂമി സിപിഎമ്മും പോഷക സംഘടനകളും കയ്യടക്കി സ്വന്തമാക്കി വെച്ചിരിക്കുന്നത് ഒഴിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാണ് ബി ജെ പി യുടെ നീക്കം. അഴിമതികാര്യത്തില്‍ പ്രതിരോധിക്കാന്‍ കഴിയാത്ത വിധം സി പി എമ്മിനെ വിഷമത്തിലാക്കുകയാണ് ഉദ്ദേശം. മേയര്‍ വിവി രാജേഷിന്റെ പ്രധാന പരിഗണനാ വിഷയം ഇതൊക്കെയാണ്.
മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ ഒറ്റതിരിഞ്ഞു അഴിമതിക്കാരിയാക്കി ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്നാണ് ബി ജെ പി ആഗ്രഹിക്കുന്നത്. നേമം നിയമസഭാ സീറ്റില്‍ ആര്യ മത്സരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് തടയുകയാണ് ലക്ഷ്യം. നേരത്തെ ഒരിക്കല്‍ ബി ജെ പി ജയിച്ചിട്ടുള്ള മണ്ഡലമാണ് നേമം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ സി പി എം അനുഭാവികളായ സ്ഥിരം കരാറുകാരെ ഒഴിവാക്കണമെന്നും പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്: പുലര്‍ച്ചെ അഞ്ചരയ്ക്ക് പിണറായിയെ വിളിച്ചുണര്‍ത്തി കേന്ദ്രസേന; കേരളം കണ്ട ഏറ്റവും വലിയ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’; ഇ.ഡി. വലയില്‍ പിണറായിയും മകളും; അടുത്തത് അറസ്റ്റോ?





