ആര്യയുടെ കാലത്തെ ഫയലുകള്‍ നോക്കാതെ പണം നല്‍കില്ല! ഡല്‍ഹിയിലിരുന്ന് ഭരണം നിയന്ത്രിച്ച് വി.വി. രാജേഷ്; നഗരസഭയിലെ ഭരണസ്തംഭന ആരോപണങ്ങള്‍ക്ക് മേയറുടെ മാസ് മറുപടി!
തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മേയര്‍ വി.വി. രാജേഷ്. മേയറും സംഘവും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വിരുന്നിന് പോയതോടെ നഗരസഭ അനാഥമായെന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രചാരണത്തിന് കണക്കിന് മറുപടിയാണ് രാജേഷ് നല്‍കുന്നത്. കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് താന്‍ സ്ഥലത്തില്ലാത്തതുകൊണ്ടല്ലെന്നും, മറിച്ച് ആര്യ രാജേന്ദ്രന്‍ മേയറായിരുന്ന കാലത്തെ പദ്ധതികളുടെ രേഖകള്‍ അപൂര്‍ണ്ണമായതുകൊണ്ടാണെന്നുമാണ് മേയറുടെ തുറന്നടി. കൃത്യമായ പരിശോധനയില്ലാതെ ജനങ്ങളുടെ പണം ആര്‍ക്കും നല്‍കില്ലെന്ന കര്‍ക്കശ നിലപാടിലാണ് അദ്ദേഹം.
ഡല്‍ഹിയിലിരുന്നും ഫയലുകള്‍ ലാപ്‌ടോപ്പ് വഴി ഓണ്‍ലൈനായി പരിശോധിക്കുന്നുണ്ടെന്നും ഒപ്പിടുന്നുണ്ടെന്നും രാജേഷ് വ്യക്തമാക്കുന്നു. ആശുപത്രികളുടെ ചെലവ്, ജീവനക്കാരുടെ ശമ്പളം, ഇന്ധന ബില്ലുകള്‍ എന്നിവ ഒന്നുപോലും മുടങ്ങില്ല. എന്നാല്‍, രേഖകള്‍ കൃത്യമല്ലാത്ത ബില്ലുകള്‍ ആര്യ രാജേന്ദ്രന്റെ കാലത്തുള്ളതാണെങ്കിലും അത് പരിശോധിക്കാതെ പാസാക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി നഗരവികസനം ചര്‍ച്ച ചെയ്യുന്നതിനിടയിലും ഓരോ സെഷന്‍ കഴിയുമ്പോഴും സെക്രട്ടറിമാരുമായും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുമായും മേയര്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അതേസമയം, ശ്മശാനത്തിലെ ഗ്യാസ് കുടിശിക പോലും നല്‍കാനില്ലെന്നും വാര്‍ഡ് സഭകള്‍ മുടങ്ങുകയാണെന്നും ശബരീനാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിക്കുന്നു. ബജറ്റ് ഒരുക്കങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഭരണസ്തംഭനമാണെന്നും സിപിഎം കൗണ്‍സിലര്‍ കെ. ശ്രീകുമാറും കുറ്റപ്പെടുത്തുന്നു. എന്നാല്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടെന്നും ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമാണെന്നും ആരോഗ്യവിഭാഗം അധ്യക്ഷന്‍ എം.ആര്‍. ഗോപന്‍ തിരിച്ചടിക്കുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് ബിജെപി പക്ഷത്തിന്റെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ‘ഡല്‍ഹി ചലോ’. മേയറും സംഘവും ഡല്‍ഹിയില്‍ വികസനം ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടെയാണ് നാഥനില്ലാ കളരി വിവാദം ഉണ്ടായത്. ഇത് നിഷേധിക്കുകയാണ് മേയര്‍ വിവി രാജേഷ്. കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണെന്ന് രാജേഷ് പറഞ്ഞു. ഫയലുകളെല്ലാം ഓണ്‍ലൈനായി പാസാക്കുന്നുണ്ടെന്നാണ് മേയര്‍ രാജേഷിന്റെ വാദം. ആശുപത്രി ബില്ലുകളും ശമ്പളവും മുടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. കരാറുകാരുടെ ബില്ലുകള്‍ കെട്ടിക്കിടക്കുകയാണെന്നും ഡിജിറ്റല്‍ ഒപ്പിടാന്‍ പോലും ആളില്ലാത്ത അവസ്ഥയാണെന്നും മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. വാര്‍ഡ് സഭകള്‍ പോലും ചേരാനാവാതെ വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണെന്നും ആരോപിച്ചു. ഇതിനിടെയാണ് മേയര്‍ പ്രതികരണവുമായി എത്തുന്നത്.
കെട്ടിട പെര്‍മിറ്റിനും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി എത്തുന്നവര്‍ക്ക് മുന്നില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു. കെ.എസ്. ശബരീനാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഭരണസ്തംഭനത്തിനെതിരെ ആഞ്ഞടിക്കുകയാണ്. ശ്മശാനത്തിലെ ഗ്യാസ് കുടിശിക പോലും നല്‍കാനില്ലാത്ത അവസ്ഥയിലാണത്രേ കാര്യങ്ങള്‍. ബജറ്റ് പാസാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഒരു തയ്യാറെടുപ്പും നടത്താതെ ഡല്‍ഹിയില്‍ കറങ്ങുന്ന മേയറുടെ നടപടി നഗരത്തോടുള്ള വെല്ലുവിളിയാണെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പറയുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കണ്ണൂരിലെ പഴയ കാര്‍ക്കശ്യക്കാരന്‍; തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടകളെ പാഠം പഠിപ്പിച്ചു; സൈബര്‍ ഡോമിന്റെ ശില്പ്പിയായി സൈബര്‍ കുറ്റകൃത്യങ്ങളുടെ വല പൊട്ടിച്ചു; വിജിലന്‍സിലും സൂപ്പറായി; അഴിമതി വിരുദ്ധ പോരാട്ടത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങളുമായി ആന്റി കറപ്ഷന്‍ ബ്യൂറോ; 2025ലെ പോലീസ് ഹീറോ മനോജ് എബ്രാഹം





