പ്രസാദ് കുമാര്‍
തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍ വി വി രാജേഷിനു ആദ്യ പരാതി മുന്‍ കൗണ്‍സിലര്‍ വക. അതും മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ. മെഡിക്കല്‍ കോളേജ് വാര്‍ഡ് മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് സത്യപ്രതിജ്ഞ ചെയ്തു മേയറായിവി വി രാജേഷ് അധികാരമേറ്റ യുടന്‍ പരാതി നല്‍കിയത്. ജി എസ് ശ്രീകുമാറിനെ അഴിമതി വിരുദ്ധ പോരാളിയായാണ് തിരുവനന്തപുരത്തെ പൊതു പ്രവര്‍ത്തകര്‍ അടക്കം കാണുന്നത്. നിരവധി വിഷയങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. സിപിഎം കൗണ്‍സിലിനെ നിയമ പോരാട്ടവും നടത്തി.
മുന്‍ കൗണ്‍സിലിന്റെ ഭരണകാലത്തു നടന്ന അനധികൃത നിയമനങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ ഫണ്ട് തട്ടിപ്പ്, കെട്ടിട നികുതി തട്ടിപ്പ്, ഇല്ലാത്ത വാഹങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുത്തത് എന്നിവ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കോര്‍പറേഷനില്‍ നടന്ന മുഴുവന്‍ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അഴിമതിക്ക് കൂട്ടുനിന്ന നഗരസഭ ജീവനക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധിച്ച് വിജിലന്‍സിന് പരാതി കൈമാറും. വിജിലന്‍സ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോര്പ്പറേഷന് അഴിമതികള്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. ഇതോടെ വിജിലന്‍സ് തലപ്പത്ത് അതിവിശ്വസ്തനെ നിയമിക്കാനും സര്‍ക്കാര്‍ ആലോചന സജീവമാക്കിയിട്ടുണ്ട്. നേരത്തെ ആര്യ രാജേന്ദ്രന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളെ സംബന്ധിച്ച് സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറിയ ‘കത്ത് വിവാദം’ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് വാദം. നഗരസഭയിലെ താല്‍ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തയച്ചു എന്നതായിരുന്നു പ്രധാന ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സുതാര്യത ഉറപ്പാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായ രീതിയില്‍ നടന്ന നിയമനങ്ങളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കോര്പറേഷന് ഭരണം ബിജെപി പിടിച്ചെടുത്ത സാഹചര്യത്തില്‍, പഴയ ഭരണസമിതിക്കെതിരെയുള്ള ഈ നിയമപോരാട്ടം വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മല്ലികാ സാരാഭായിയെ മാറ്റണം, മുഖ്യമന്ത്രി ചാൻസിലറാകണം: ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
‘ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി’ അധ്യക്ഷ പദവി; ബിജെപിയെ പിന്തുണയ്ക്കാന്‍ രാധാകൃഷ്ണന്റെ ‘കടുത്ത’ ഡിമാന്‍ഡ്; ഭരണം ഉറപ്പിക്കാന്‍ സ്വതന്ത്രന് വഴങ്ങും; കണ്ണമൂല പിടിച്ച് ബിജെപി! തിരുവനന്തപുരത്ത് താമര വാടില്ല





