കുറ്റ്യാടി: കേരള മുസ്ലിം ജമാഅത്തിന്റെ 2026-28 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കുറ്റ്യാടി സിറാജുൽ ഹുദ കാമ്പസിൽ വെച്ച് നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സാരഥികളെ പ്രഖ്യാപിച്ചത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. എ.പി. അബ്ദുൽ കരീം ഹാജി ചാലിയമാണ് ഫിനാൻസ് സെക്രട്ടറി.
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എം.എൻ. കുഞ്ഞഹമ്മദ് ഹാജി എന്നിവർക്ക് പുറമെ മാരയമംഗലം അബ്ദുർറഹ്മാൻ ഫൈസി, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ. സൈഫുദ്ദീൻ ഹാജി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, വി.എച്ച്. അലി ദാരിമി, എം.കെ. ഹാമിദ് ചൊവ്വ എന്നിവരും വൈസ് പ്രസിഡന്റുമാരായി സേവനമനുഷ്ഠിക്കും.
വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സയ്യിദ് ത്വാഹാ സഖാഫി, സി.പി. സൈതലവി മാസ്റ്റർ, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ജി. അബൂബക്കർ, അബൂബക്കർ പടിക്കൽ എന്നിവരെയും പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വരും വർഷങ്ങളിലെ സംഘടനയുടെ പ്രവർത്തന കർമ്മപദ്ധതികൾക്കും സമ്മേളനത്തിൽ രൂപം നൽകി.


ശബരിമല സ്വർണ്ണക്കേസ്; നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ! കളളത്തരം കാണിച്ചവരെ അയ്യപ്പന് വെറുതെ വിടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരണം





