ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന് ജയറാമിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി അടുത്ത ആഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണവാതില്‍, കട്ടിളപ്പാളി, ദ്വാരപാലക പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2019-ലാണ് കൊള്ള നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടന്ന പൂജകളിലും ജയറാം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ ചോദ്യം ചെയ്തിരുന്നു.
പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള പരിചയമാണുള്ളത്. വിശ്വാസത്തിന്റെ പുറത്താണ് പൂജകള്‍ക്കായി വീട്ടിലേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം മൊഴി നല്‍കിയിരുന്നു.സ്വര്‍ണ്ണപ്പാളികള്‍ വീട്ടില്‍ പൂജിച്ചപ്പോഴും കോട്ടയത്ത് നടന്ന ഘോഷയാത്രയിലും പങ്കെടുത്തെങ്കിലും ഉണ്ണികൃഷ്ണന് പോറ്റിയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ കൊള്ളയുമായി ബന്ധപ്പെട്ട അറിവോ തനിക്കില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞിരുന്നു.
പോറ്റിയുമായുള്ള ബന്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വിനിമയങ്ങള്‍ നടന്നിട്ടുണ്ടോ എന്നും സ്വര്‍ണ്ണക്കൊള്ളയിലൂടെ സമ്പാദിച്ച പണം ഇവര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുമാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജീവന് ഭീഷണിയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ; പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു



