ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രമുഖ നടന് ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്കി. കൊള്ളയുമായി ജയറാമിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ജയറാമിനെ ഈ കേസില്‍ പ്രതിയാക്കില്ലെന്നും പകരം പ്രധാന സാക്ഷികളില്‍ ഒരാളാക്കുമെന്നും എസ്ഐടി അറിയിച്ചു. ഉണ്ണികൃഷ്ണന് പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ താരത്തെ ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ജയറാം നല്കിയ മൊഴിയിലെ തീയതികളില്‍ ചെറിയ മാറ്റങ്ങള്‍ വന്നിരുന്നെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന പൂജയായതിനാലാണ് തീയതികളില്‍ അവ്യക്തതയുണ്ടായതെന്ന് ജയറാം വിശദീകരിച്ചിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളത്തിൽ എൻ. പ്രഭാകരന്റെ ‘മായാമനുഷ്യർ’ക്ക് പുരസ്കാരം
സ്വര്‍ണ്ണപ്പാളികളുമായി ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ പൂജയില്‍ ജയറാം പങ്കെടുത്ത സാഹചര്യത്തിലാണ് എസ്ഐടി ചെന്നൈയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്നും പൂജയ്ക്ക് ക്ഷണിച്ചപ്പോള്‍ വിശ്വാസപൂര്‍വ്വം പങ്കെടുത്തതാണെന്നും ജയറാം വ്യക്തമാക്കിയിരുന്നു


ഇലക്ഷന് കഴിഞ്ഞാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ധന വില കൂട്ടിയേക്കും; ഇന്ധനവിലയില്‍ തീകൊളുത്തി സ്വകാര്യ കമ്പനികള്‍; നയാരയില്‍ പെട്രോളിന് 5.30 രൂപ കൂട്ടി; പ്രതിസന്ധി രൂക്ഷമാകും



