ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രമുഖ നടന് ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദ്യങ്ങളുന്നയിച്ചത്. താന്‍ ഈ കേസില്‍ നേരിട്ട് പങ്കാളിയല്ലെന്ന് ജയറാം മൊഴി നല്കി. പോറ്റിയുമായുള്ള ബന്ധം ശബരിമലയില്‍ വെച്ചാണ് തുടങ്ങിയതെന്നും വിശ്വാസത്തിന്റെ പുറത്താണ് അദ്ദേഹത്തെ വീട്ടില്‍ പൂജകള്‍ക്കായി ക്ഷണിച്ചതെന്നും ജയറാം പറഞ്ഞു.
പോറ്റിയെ തനിക്ക് ദൈവികപരമായി വിശ്വാസമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോള്‍ ‘സ്മാര്‍ട്ട് ക്രിയേഷന്’ പൂജയിലും കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെ ഘോഷയാത്രയിലും പങ്കെടുത്തത്.
ആകാശയാത്ര ഇനി കനല്‍വഴിയില്‍; വിമാന ഇന്ധനവിലയില്‍ 121 ശതമാനം വര്‍ദ്ധന; പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുതിച്ചുയരും
സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ സ്വര്ണ്ണക്കൊള്ളയെക്കുറിച്ചോ യാതൊരു അറിവുമില്ല. ഒരു ഭക്തന് എന്ന നിലയിലാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.കേസില്‍ ജയറാമിനെ പ്രതിയാക്കില്ലെന്നും പകരം സാക്ഷിയാക്കാനാണ് എസ്ഐടി നീക്കമെന്നും സൂചനയുണ്ട്.
ഇതിനിടെ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.സുധീഷ് കുമാറിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിന് നീക്കം നടത്തുന്നത്.
ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അഴിമതിയില്‍ പങ്കില്ലെന്നുമാണ് സുധീഷ് കുമാറിന്റെ നിലപാട്.ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ജാമ്യത്തിനായി ഉടന്‍ കോടതിയെ സമീപിക്കും.


മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി



