ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം തെറിക്കും; അടിവസ്ത്രക്കേസില്‍ മൂന്ന് വര്‍ഷം തടവ്; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിരാമമാകും, അപ്പീലിനായി ഒരുമാസത്തെ ജാമ്യം

തിരുവനന്തപുരം : അടിവസ്ത്രക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെ മൂന്ന് വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. ഈ വിധിയോടെ അദ്ദേഹം നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടും.നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും.കള്ളത്തെളിവ് ഉണ്ടാക്കിയതിന് 3 വര്‍ഷം തടവും, ഗൂഢാലോചനയ്ക്ക് 6 മാസം തടവ്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ മൂന്ന് വര്‍ഷം അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരും.

സുപ്രീം കോടതിയുടെ ലില്ലി തോമസ് കേസ് വിധി പ്രകാരം, രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ആ നിമിഷം മുതല്‍ അയോഗ്യരാകും. ഇതുപ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം ഉടന്‍ നഷ്ടമാകും.

ശിക്ഷാ കാലാവധിക്ക് ശേഷം ആറ് വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തിന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ നിയമപരമായ വിലക്കുണ്ടാകും.മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി ശിക്ഷാ വിധിക്ക് സ്റ്റേ വാങ്ങിയാലും അയോഗ്യത നീങ്ങില്ല. കുറ്റക്കാരനെന്ന വിധി തന്നെ റദ്ദാക്കിയാല്‍ മാത്രമേ അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാനാകൂ.

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രംപുറത്തെടുത്ത് രൂപമാറ്റം വരുത്തി നീതിന്യായ വ്യവസ്ഥയെ തന്നെ കബളിപ്പിച്ചു എന്നതാണ് ഈ കേസിനെ അപൂര്‍വ്വമാക്കുന്നത്. അഭിഭാഷകനും നിയമസഭാ സാമാജികനുമായിരുന്ന ഒരാള്‍ തന്നെ ഇതിന് നേതൃത്വം നല്‍കി എന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.