തിരുവനന്തപുരം ; അടിവസ്ത്ര കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷം തടവും പിഴയുമാണ് ആന്റണി രാജുവിന് വിധിച്ചത്.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം, രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ ആ നിമിഷം മുതല്‍ അയോഗ്യരാകും.ശിക്ഷിക്കപ്പെട്ടതിനാല്‍ ഇനിവരുന്ന ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ല. ഇതോടെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനാകില്ല. ിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍, മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി പ്രതികള്‍ക്ക് വിചാരണക്കോടതി തന്നെ ജാമ്യം അനുവദിച്ചു.
അപ്പീല്‍ കോടതിയില്‍ നിന്ന് കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന് അയോഗ്യത മറികടക്കാന്‍ സാധിക്കൂ. ശിക്ഷ മാത്രം സ്റ്റേ ചെയ്തതുകൊണ്ട് എംഎല്‍എ സ്ഥാനം തിരികെ ലഭിക്കില്ല.1990-ല്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചെറുതാക്കി കൃത്രിമം കാണിച്ചു എന്നതാണ് കേസ്.
നിതിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകരുടെ രാജി തുടരുന്നു; ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ഹാഷിം അലിയും പടിയിറങ്ങി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പത്മ പുരസ്കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി; ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ല; പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടിയുളളത്




