തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ലാതെ സിപിഎം; ആന്റണി രാജുവിന് വഴിതെളിയുന്നു; കോടതി വിധി നിര്‍ണ്ണായകം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ആന്റണി രാജുവിനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ധാരണ. തീരദേശ മേഖലയിലെ വോട്ടുകള്‍ ആന്റണി രാജുവിനൊപ്പം നില്‍ക്കുമെന്ന രാഷ്ട്രീയ വിലയിരുത്തലാണ് സിപിഎമ്മിനെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധി ഉണ്ടായാല്‍ ആന്റണി രാജു തന്നെയാകും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ പരിഗണിക്കവെ പ്രോസിക്യൂഷനോട് നിര്‍ണ്ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ഇത് ആന്റണി രാജുവിന് വലിയ ആശ്വാസമായി കരുതപ്പെടുന്നു. തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് ആരാണെന്നതില്‍ വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു ജൂനിയര്‍ അഭിഭാഷകന്‍ തന്റെ കക്ഷിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതിനപ്പുറം ഇതില്‍ എന്ത് കുറ്റകൃത്യമാണുള്ളതെന്നും, കൃത്രിമം കാട്ടിയതിന് എന്ത് തെളിവുണ്ടെന്നും കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ മറുപടി നല്‍കാന്‍ സാവകാശം തേടിയതിനെത്തുടര്‍ന്ന് അപ്പീലില്‍ ഉത്തരവ് പറയുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി.
നേരത്തെ കേസില്‍ തിരിച്ചടി നേരിട്ടാല്‍ തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ തീരുമാനമായി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; പകരം ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെ നല്‍കും. തീരദേശ വോട്ടുകളില്‍ ആന്റണി രാജുവിനുള്ള സ്വാധീനം ഇടതുമുന്നണിക്ക് ഗുണകരമാകുമെന്ന് മുന്നണി വിലയിരുത്തുന്നു. കോടതി ശിക്ഷ മരവിപ്പിച്ചാല്‍ ആന്റണി രാജുവിന്റെ അയോഗ്യത നീങ്ങുകയും മത്സരിക്കാന്‍ വഴി തെളിയുകയും ചെയ്യും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നിയമക്കുരുക്കുകള്‍ മറികടന്ന് ആന്റണി രാജു വീണ്ടും ജനവിധി തേടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കാന്‍ ഹൈക്കോടതി തയ്യാറായാല്‍ തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ആന്റണി രാജു തന്നെയാകും. ഇനി ആന്റണി രാജു മാറി നില്‍ക്കാന്‍ തയ്യാറായാലും
സ്ഥാനാര്‍ത്ഥിയെ ആന്റണി രാജു തന്നെ തീരുമാനിക്കും
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.