ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; ഒളിയമ്പ് ബിജെപിക്കെതിരെ; കേരള മോഡല്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ പിണറായി

വര്‍ക്കല: ഇന്ത്യയുടെ ബഹുസ്വരതയെയും വൈവിധ്യമാർന്ന ഉപസംസ്കാരങ്ങളെയും തകർത്ത് ഏകശിലാരൂപത്തിലുള്ള സാംസ്കാരിക ഫാസിസം അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 93-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐതിഹ്യങ്ങളെയും കല്‍പ്പിത കഥകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിച്ച് മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യവാഞ്ഛയെയും ചങ്ങലയ്ക്കിടാനാണ് ഭരണകൂട അധികാരം ഉപയോഗിച്ച് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിസഭാ യോഗം ഉള്ളതിനാല്‍ അധ്യക്ഷ പ്രസംഗത്തിന് മുന്‍പേ സംസാരിച്ച മുഖ്യമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെയാണ്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വാങ്ങിയത് 11 പുതിയ കാറുകൾ; ചെലവ് 2.71 കോടി രൂപ

kerala ministers cars

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് മന്ത്രിമാർക്കായി ഇതുവരെ വാങ്ങിയത് 11 പുതിയ കാറുകൾ. 2,71,67, 497 രൂപയാണ് ഇതിനായി ഖജനാവിൽ നിന്നും ചെലവഴിച്ചിട്ടുള്ളത്. റവന്യൂ മന്ത്രി കെ രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പൊ തുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്, കായിക വികസന വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ, സഹകരണ

പോലീസ് ആസ്ഥാനത്ത് വലതു കാല്‍ വച്ച് പിണറായിയുടെ വിശ്വസ്തന്‍ വീണ്ടും എത്തും; എംആര്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും. പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവിമാര്‍ക്ക് മാറുമോ? വീണ്ടും കേരളത്തില്‍ ‘എംആര്‍’ ഭരണം

തിരുവനന്തപുരം: കേരള പോലീസ് തലപ്പത്ത് അപ്രതീക്ഷിതവും വിപുലവുമായ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചതാണ് പെട്ടെന്നുള്ള ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഹൈക്കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ച പശ്ചാത്തലത്തില്‍, എം.ആര്‍. അജിത് കുമാറിനെ പോലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിലേക്ക് തിരികെ കൊണ്ടുവരും. നിലവില്‍ എക്സൈസിലുള്ള അദ്ദേഹത്തിന് പോലീസ് ആസ്ഥാനത്ത് സുപ്രധാന ചുമതല നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ശബരിമല പുനഃപരിശോധന ഭരണഘടനാ ബെഞ്ചിലേക്ക്; സുപ്രധാന ആചാരങ്ങളിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായി പരിഗണിക്കും. ആർത്തവം ഉൾപ്പെടെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഈ ബെഞ്ചിന്റെ പരിശോധനയിൽ വരും. ശബരിമലയ്ക്ക് പുറമെ ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ലിംഗഛേദം, പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് അഗ്ഗിയാരികളിൽ പ്രവേശനം നിഷേധിക്കുന്നത് തുടങ്ങിയ വിഷയങ്ങളും ബെഞ്ചിന് മുന്നിലെത്തും. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ഈ ബെഞ്ചിന്റെ തീരുമാനം

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം 12 മണിവരെ നീട്ടി; ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ പോലീസിന്റെ മുട്ടന്‍ പണി

തിരുവനന്തപുരം : പുതുവത്സര തലേന്നായി ഇന്ന് ബാറുകള്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. ഒരു മണിക്കൂറാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്. ബാര്‍ ഉടമകളുടെ ആവശ്യവും വിനോദസഞ്ചാരികളുടെ തിരക്കും പരിഗണിച്ചാണ് നടപടി. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ ബാറുകള്‍ പൂട്ടിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ സംസ്ഥാനത്തുടനീളം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, തിരുവനന്തപുരം കോവളം, വര്‍ക്കല, കണ്ണൂരിലെ പയ്യാമ്പലം, മുഴപ്പിലങ്ങാട് ഉള്‍പ്പെടെയുള്ള ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഉച്ചഭാഷിണി: രാത്രി 10

ഗള്‍ഫില്‍ പോയി തിരിച്ചു വന്നവരും വ്യാജ പെറ്റി ബുക്ക് ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ പറ്റിച്ചതിന് സ്ഥാനക്കയറ്റം തടയപ്പെട്ടവരും ലിസ്റ്റില്‍; തിരുവനന്തപുരം റേഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം: സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നു; ആ 317 പേരുകാര്‍ ഇവര്‍

തിരുവനന്തപുരം: കേരള പോലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ നിന്നും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 2026-ലെ ഒഴിവുകള്‍ കണക്കിലെടുത്ത് യോഗ്യരായ ഉദ്യോഗസ്ഥരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ ബോര്‍ഡ് ഉടന്‍ യോഗം ചേരും. ഗള്‍ഫില്‍ പോയി തിരിച്ചു വന്നവരും, വ്യാജ പെറ്റി ബുക്ക് ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ പറ്റിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി സ്ഥാനക്കയറ്റം തടയപ്പെട്ടവരും നിലവിലെ പ്രൊമോഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി

ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ അപ്പാച്ചെ! ടിവിഎസ് കമ്പനി സിഇഒ കെ.എന്‍.രാധാകൃഷ്ണന്‍ ബൈക്കിന്റെ താക്കോല്‍ കൈമാറി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ടിവിഎസ് (TVS) മോട്ടോര്‍ കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ അപ്പാച്ചെ ആര്‍ടിഎക്‌സ് 300 സമര്‍പ്പിച്ചു. ടിവിഎസ് കമ്പനി സിഇഒ കെ.എന്‍. രാധാകൃഷ്ണനാണ് ബൈക്ക് ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയത്. കിഴക്കേ കവാടത്തിലെ വിളക്കുകാലിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിന് മുന്നോടിയായി വാഹനപൂജയും നടത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്‍, മനോജ് ബി. നായര്‍, കെ.എസ്.

ഡി മണി എന്തിന് തിരുവനന്തപുരത്ത് വന്നു? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഡി. മണിയുടെ മൊഴിയില്‍ ദുരൂഹത; ഇറിഡിയം മാഫിയാ ബന്ധം തേടി എസ്.ഐ.ടി

തിരുവനന്തപുരം: ഡി മണി എന്തിന് തിരുവനന്തപുരത്ത് വന്നു? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം തിരുവനന്തപുരത്ത് വെറും രണ്ട് തവണ മാത്രമേ വന്നിട്ടുള്ളൂ എന്ന ഡി. മണിയുടെ വാദം കള്ളമാണോ എന്ന് പരിശോധിക്കാന്‍ പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഫോണ്‍ ടവര്‍ ലൊക്കേഷനുകളും, ഹോട്ടല്‍ താമസരേഖകളും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് ഇവര്‍ കവര്‍ച്ചാ സമയത്ത് പമ്പയിലോ സന്നിധാനത്തോ എത്തിയിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. പ്രതിസന്ധിയിലായി അന്വേഷണ സംഘം ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയോ

പുതുവര്‍ഷത്തില്‍ റെയില്‍വേയുടെ പുതിയ സമയക്രമം; വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം്. കേരള എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയം മാറും

തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ ട്രെയിന്‍സമയങ്ങള്‍ക്ക് ചെറിയ മാറ്റം.ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ്: ഈ ട്രെയിന്‍ 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയത്തില്‍ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തില്‍ മാറ്റമില്ല. തിരുവനന്തപുരം- സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ്: രാവിലെ 11.10ന് എത്തിയിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ 30 മിനിറ്റ് നേരത്തേ 10.40ന് എറണാകുളം ടൗണിലെത്തും. എന്നാല്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടാകില്ല. കൊല്ലം- ചെന്നൈ എക്‌സ്പ്രസ് (ചെങ്കോട്ട വഴി): ഒന്നര മണിക്കൂര്‍ നേരത്തേ

നേമത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ അനുവദിക്കും; പാലക്കാട്ടെ മത്സരത്തിന് സുരേന്ദ്രന്‍; തൃശൂരിലേക്ക് മാറാന്‍ എംടി രമേശ്; ഒല്ലൂരില്‍ മുന്‍ മേയര്‍; പത്മജാ വേണുഗോപാല്‍ മത്സരിക്കുമോ? എല്ലാം ആര്‍ എസ് എസ് തീരുമാനിക്കും; സുരേഷിന് സീറ്റ് നല്‍കില്ല; ബിജെപിയില്‍ ചര്‍ച്ച സജീവം

തിരുവനന്തപുരം: വിവി രാജേഷിനെ മേയറാക്കിയ ആര്‍ എസ് എസ് നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പിടിമുറക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഇനി കൂടുതല്‍ പ്രതിസന്ധിയിലാക്കില്ല. നേമത്ത് രാജീവിനെ മത്സരിക്കാന്‍ അനുവദിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ജനുവരി ആദ്യവാരത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ആര്‍ എസ് എസ് അനുമതിയോടെയാകും ഇത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ-മണ്ഡലം തലങ്ങളില്‍ വന്‍ അഴിച്ചുപണി നടത്താനും പാര്‍ട്ടി തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കുറയാന്‍ കാരണം പ്രാദേശിക നേതാക്കളുടെ വീഴ്ചയാണെന്ന