തിരുവനന്തപുരം : പുതുവത്സര തലേന്നായി ഇന്ന് ബാറുകള്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. ഒരു മണിക്കൂറാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്. ബാര്‍ ഉടമകളുടെ ആവശ്യവും വിനോദസഞ്ചാരികളുടെ തിരക്കും പരിഗണിച്ചാണ് നടപടി. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ ബാറുകള്‍ പൂട്ടിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ സംസ്ഥാനത്തുടനീളം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, തിരുവനന്തപുരം കോവളം, വര്‍ക്കല, കണ്ണൂരിലെ പയ്യാമ്പലം, മുഴപ്പിലങ്ങാട് ഉള്‍പ്പെടെയുള്ള ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. ഉച്ചഭാഷിണി: രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.
ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് കോടതി ശിക്ഷ ! ഷാഫിക്ക് ആയിരം! സരിന് അഞ്ഞൂറ്
മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് നടത്തുന്നവരെയും പിടികൂടാന്‍ 24 മണിക്കൂര്‍ പട്രോളിംഗ് ഏര്‍പ്പെടുത്തി.എക്സൈസ് പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സുകളെയും കണ്ട്രോള് റൂമുകളും സജ്ജമാക്കി. ഇതര സംസ്ഥാന ബസുകളിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എല്‍ദോസ് കുന്നപ്പിള്ളിക്ക് ആശ്വാസമില്ല; ‘കൂറുമാറിയിട്ടില്ല, കടുത്ത സമ്മര്‍ദ്ദമുണ്ട്’: മൊഴിമാറ്റ വാര്‍ത്തകള്‍ തള്ളി അതിജീവിത; ആ കോടതി മുറിയില്‍ സംഭവിച്ചത്





