ഗള്‍ഫില്‍ പോയി തിരിച്ചു വന്നവരും വ്യാജ പെറ്റി ബുക്ക് ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ പറ്റിച്ചതിന് സ്ഥാനക്കയറ്റം തടയപ്പെട്ടവരും ലിസ്റ്റില്‍; തിരുവനന്തപുരം റേഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം: സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നു; ആ 317 പേരുകാര്‍ ഇവര്‍

തിരുവനന്തപുരം: കേരള പോലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ നിന്നും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 2026-ലെ ഒഴിവുകള്‍ കണക്കിലെടുത്ത് യോഗ്യരായ ഉദ്യോഗസ്ഥരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ ബോര്‍ഡ് ഉടന്‍ യോഗം ചേരും. ഗള്‍ഫില്‍ പോയി തിരിച്ചു വന്നവരും, വ്യാജ പെറ്റി ബുക്ക് ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ പറ്റിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി സ്ഥാനക്കയറ്റം തടയപ്പെട്ടവരും നിലവിലെ പ്രൊമോഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വിവിധ പോലീസ് യൂണിറ്റ് മേധാവികള്‍ക്ക് നല്‍കിക്കഴിഞ്ഞു. സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ സേവന വിവരങ്ങള്‍, 2023 മുതല്‍ 2025 വരെയുള്ള രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടുകള്‍, വ്യക്തിഗത ഫയലുകള്‍ എന്നിവ ജനുവരി രണ്ടാം തീയതിക്ക് മുന്‍പായി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2026-ലെ ഒഴിവുകളിലേക്കാണ് സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നത്. വിവരങ്ങള്‍ കൈമാറേണ്ട അവസാന തീയതി 02.01.2026 ആണ്.

ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികളോ ക്രിമിനല്‍ കേസുകളോ വിജിലന്‍സ് കേസുകളോ നിലവിലുണ്ടോ എന്ന കാര്യവും ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ ബോര്‍ഡ് കര്‍ശനമായി പരിശോധിക്കും. തിരുവനന്തപുരം സിറ്റി/റൂറല്‍, കൊല്ലം സിറ്റി/റൂറല്‍, പത്തനംതിട്ട, റെയില്‍വേസ് തുടങ്ങിയ വിവിധ യൂണിറ്റുകളിലായി ജോലി ചെയ്യുന്ന 317-ഓളം ഉദ്യോഗസ്ഥരുടെ പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം വിവരങ്ങള്‍ ലഭ്യമാക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഗോപാലകൃഷ്ണന്‍ എം. യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആ പട്ടികയുടെ പൂര്‍ണ്ണ രൂപം

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.