തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലുള്ള ഐഐഐസി സമര്‍പ്പിച്ച ഏഴ് കോടിയുടെ ബില്ല് ദേവസ്വം ബോര്‍ഡ് തള്ളി. 7.11 കോടി രൂപയുടെ ഫൈനല്‍ ബില്ലാണ് ഏജന്‍സി ബോര്‍ഡിന് മുന്നില്‍ വെച്ചത്. നിശ്ചയിച്ച 4.99 കോടി രൂപയില്‍ കൂടുതല്‍ ഒരു നയാപൈസ പോലും അധികമായി നല്‍കില്ലെന്ന് ബോര്‍ഡ് കര്‍ശന നിലപാടെടുത്തു. വിവാദമായതോടെ അധിക തുക വേണ്ടെന്ന് ഊരാളുങ്കലും ബോര്‍ഡിനെ അറിയിക്കുമെന്നാണ് സൂചന.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തായതോടെ കുറ്റം മുഴുവന്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഓഡിറ്ററുടെ പിഴവല്ല, മറിച്ച് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണ് നാണക്കേടിന് കാരണമായതെന്ന് പ്രസിഡന്റ് കെ. ജയകുമാര്‍ തുറന്നുസമ്മതിച്ചു. ബില്ലുകള്‍ പരിശോധിക്കുന്നതിലും അസറ്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും ബോര്‍ഡിന് ഗുരുതര വീഴ്ച പറ്റി. ഇതിന്റെ ഫലമായാണ് പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന സംഘത്തിന് ലക്ഷങ്ങള്‍ നല്‍കിയതായും പതിനായിരങ്ങള്‍ ഭക്ഷണം കഴിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കടന്നുകൂടിയത്.
നേരത്തെ ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് നല്കിയ മൂന്നു കോടി രൂപ അക്കൗണ്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്താനായിരുന്നു നീക്കമെങ്കിലും അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി ഉള്‍പ്പെടെ വെറും 3.85 കോടി രൂപ മാത്രമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്. സ്പോണ്‍സര്‍ഷിപ്പ് നല്‍കുമെന്ന് ഏറ്റ് പല വമ്പന്മാരും മുങ്ങിയതോടെ ബോര്‍ഡ് വെട്ടിലായിരിക്കുകയാണ്. എങ്കിലും കുറവ് വരുന്ന തുക നികത്താന്‍ ഭക്തരുടെ പണമോ ദേവസ്വം ഫണ്ടോ തൊടില്ലെന്ന് പ്രസിഡന്റ് ഉറപ്പിച്ചു പറഞ്ഞു.
ശബരിമല അന്വേഷണം രമേശ് ചെന്നിത്തലയിലേക്കോ? സ്വര്‍ണക്കൊള്ളക്കേസില്‍ അട്ടിമറി ആരോപണം പരിശോധിക്കും; ഡി മണിയെ ആരോപണത്തില്‍ കൊണ്ടു വന്നത് എന്തിന്?
കോടതിയില്‍ നല്കിയ വാക്ക് പാലിക്കാനായി ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെ തന്നെ കണ്ടെത്താനാണ് ശ്രമം. റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്താന്‍ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. പത്തു ദിവസത്തിനുള്ളില്‍ ഓഡിറ്ററുമായി ചര്‍ച്ച നടത്തി കാര്യങ്ങളില്‍ വ്യക്തത വരുത്തി 26-നകം പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ നെട്ടോട്ടം.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ നാണംകെട്ട പിഴവുകളെല്ലാം ബോര്‍ഡിന്റെതാണെന്ന് ജയകുമാര്‍ സമ്മതിച്ചു. ഓഡിറ്ററുടേതല്ല, ബോര്‍ഡിന്റെ തന്നെ കെടുകാര്യസ്ഥതയാണ് ഈ നാണക്കേടിന് കാരണമെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. ബില്ലുകള്‍ ഫിസിക്കല്‍ ആയി പരിശോധിക്കുന്നതിലും അസറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലും ബോര്‍ഡ് വരുത്തിയ വന്‍ വീഴ്ചയാണ് കണക്കുകള്‍ തെറ്റാന്‍ കാരണമായത്. ഇല്ലാത്ത പ്രഭാതഭക്ഷണത്തിനും പരിപാടിയില്‍ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന്‍സിനും ലക്ഷങ്ങള്‍ നല്‍കിയെന്ന കണക്കുകള്‍ തെറ്റായ രേഖകള്‍ കാരണമാണ് റിപ്പോര്‍ട്ടില്‍ കടന്നുകൂടിയതെന്ന് ബോര്‍ഡ് സമ്മതിക്കുന്നു.
അയ്യപ്പസംഗമത്തിന് ബോര്‍ഡ് അഡ്വാന്‍സ് നല്കിയ മൂന്നു കോടി രൂപ ഇപ്പോള്‍ തിരികെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അദാനി ഗ്രൂപ്പിന്റെ ഒരു കോടി ഉള്‍പ്പെടെ വെറും 3.85 കോടി രൂപ മാത്രമാണ് നിലവില്‍ ലഭിച്ചത്. വാഗ്ദാനം നല്കിയ പല വമ്പന്മാരും മുങ്ങിയത് ബോര്‍ഡിന് തിരിച്ചടിയായി. എങ്കിലും ഈ കുറവ് നികത്താന്‍ ഭക്തരുടെ കാണിക്കപ്പണമോ ബോര്‍ഡിന്റെ ഫണ്ടോ ഉപയോഗിക്കില്ലെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി.
റിപ്പോര്‍ട്ടിലെ കള്ളത്തരങ്ങള്‍ തിരുത്തി കോടതിയെ ബോധിപ്പിക്കാന്‍ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ ഓഡിറ്ററുമായി ചര്‍ച്ച നടത്തി, വസ്തുതാപരമായ പിശകുകള്‍ നീക്കി 26-ാം തീയതിക്കുള്ളില്‍ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ നീക്കം.


ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരെ പൂട്ടും; മോദിയും പിണറായിയും ഒന്നാണെന്ന് രാഹുൽ ഗാന്ധി





