അടൂർ: അടൂരിൽ നടന്ന കൂറ്റൻ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ എൽഡിഎഫ്-ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫും കേന്ദ്രത്തിലെ ബിജെപിയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരേ തൂവൽ പക്ഷികളാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയപ്പോൾ ശബരിമല വിഷയം മനഃപൂർവ്വം വിസ്മരിക്കുകയായിരുന്നുവെന്നും, വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മോദിയാണെന്നും, മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി കേസുകൾ നിലനിൽക്കുന്നതിനാലാണ് അദ്ദേഹം മോദിക്ക് മുന്നിൽ വിധേയനായി നിൽക്കുന്നതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോദി എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിൽ പിണറായി വിജയനെന്നും, ഇരുവരും ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെവിക്കു പിന്നിലെ പോറല്‍ സുഖപ്പെട്ടു; ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമേനി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വെളിപ്പെടുത്തല്‍; അതു ചെറിയൊരു പരിക്കായിരുന്നുവെന്ന് വിശദീകരണം


കണ്ണൂരില്‍ റിപ്പബ്ലിക്ക്ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍





