കേരള പോലീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന എം എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാം; മുഖംതിരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍; ആരുമില്ലാത്തിനാല്‍ ആ കോഴ്സും തീര്‍ന്നു; ഗവേഷണം പ്രതിസന്ധിയില്‍

MSc Forensic Science course at Kerala Police Academy discontinued

തിരുവനന്തപുരം: കേരള പോലീസ് അക്കാദമിയുടെ കീഴിലുള്ള പോലീസ് റിസർച്ച് സെന്റർ കാലിക്കറ്റ് സർവകലാശാലയുമായി ചേർന്ന് നടത്തുന്ന എം എസ് സി ഫോറൻസിക് സയൻസ് പ്രോഗ്രാമിനോട് മുഖംതിരിച്ചു പോലീസ് ഉദ്യോഗസ്ഥർ. 2024- 26വർഷത്തിൽ ഈ കോഴ്സിലേക്ക് ആരും ചേരാത്തതിനാൽ ഈ പദ്ധതി തന്നെ പോലീസ് അക്കാദമിയ്ക്ക് റദ്ദാക്കേണ്ടിവന്നു. കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സർവ്വകലാശാലയും തമ്മിൽ ഒപ്പുവെച്ച ധാരണ പത്രത്തിന്റെ കാലാവധി സ്വാഭാവികമായി അവസാനിച്ചു കഴിഞ്ഞു.ഈ ധാരണാപത്രം പുതുക്കിയിട്ടുമില്ല. 2019 ജൂലൈ 29നാണ് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ്

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ മരണം; വെള്ളത്തില്‍ അണുബാധയെന്ന് ആക്ഷേപം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത് ഉയര്‍ത്തുന്നത് വലിയ വിവാദം. ഹരിപ്പാട് വെട്ടുവേനി സ്വദേശി രാമചന്ദ്രന്‍ (60), കായംകുളം പുളിമുക്ക് സ്വദേശി മജീദ് (52) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം തിങ്കളാഴ്ച ഡയാലിസിസ് നടത്തിയ രാജേഷ് കുമാര്‍ എന്നയാള്‍ നിലവില്‍ അണുബാധയെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഡയാലിസിസിനായി ഉപയോഗിച്ച വെള്ളത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രധാന ആക്ഷേപം ഉയരുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്റ്റാന്‍ലിന്റെ പൊങ്കല്‍ സമ്മാന പ്രഖ്യാപനം ഉടന്‍ ; ഓരോ വീട്ടിലും 5000 രൂപ എത്തുമോ? വിജയ്യുടെ ടിവികെയുടെ ഭീക്ഷണി മറികടക്കാന്‍ ഡി.എം.കെ!

ചെന്നൈ : തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ ‘പൊങ്കല്‍ സമ്മാന’ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തുന്നു. ഓരോ കുടുംബത്തിനും 5000 രൂപ വരെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 3000 രൂപ മുതല്‍ 5000 രൂപ വരെ പൊങ്കല്‍ സമ്മാനമായി നല്‍കിയേക്കും. 2021-ല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ 2500 രൂപ നല്‍കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ് തുക. കൂടാതെ പച്ചരി, പഞ്ചസാര, പരിപ്പ്, വെളിച്ചെണ്ണ, കരിമ്പ് എന്നിവയടങ്ങുന്ന പതിവ്

ശിവരൂപങ്ങളും വ്യാളികളും കൊത്തിവെച്ച പ്രഭാമണ്ഡലത്തില്‍ നിന്നും ദശാവതാര രൂപങ്ങള്‍ പതിച്ച പാളികളില്‍ നിന്നും സ്വര്‍ണ്ണം ഇളക്കിമാറ്റി; ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയുടെ ഭാഗം; ദേവസ്വം മുന്‍ അധ്യക്ഷനും കമ്മീഷണര്‍ക്കും കുരുക്ക് മുറുകും; ആ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം

തിരുവനന്തപുരം: ശബരിമലയിലെ പവിത്രമായ ശ്രീകോവില്‍ വാതിലില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ വമ്പന്‍ സ്രാവുകളുടെ പങ്ക് വെളിവാകുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ കമ്മീഷണര്‍ എന്‍. വാസു, തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവരടക്കം എട്ടുപേര്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിയുക്തരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതികളുമായി കൈകോര്‍ത്ത് നിയമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ പവിത്രതയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടന്ന മെഗാ സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശ്രീകോവിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണപ്പാളികളും കൊള്ളയടിക്കപ്പെട്ടു. ദശാവതാരങ്ങളും രാശി ചിഹ്നങ്ങളും ആലേപനം ചെയ്ത ചെമ്പുപാളികളില്‍ നിന്ന് അതീവ വിദഗ്ധമായാണ് സ്വര്‍ണ്ണം അടര്‍ത്തിയെടുത്തത്. നിലവില്‍ 989 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കെങ്കിലും വിഎസ്എസ്സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ

ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കടകംപള്ളിയുടെ വിദേശയാത്രകളില്‍ അന്വേഷണം, മുന്‍ ദേവസ്വം മന്ത്രിയുടെ ബാംഗ്ലൂര്‍, ചെന്നൈ യാത്രകളും വിശദമായി പരിശോധിക്കാന്‍ എസ്ഐടി

Kadakampally Surendran

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി മന്ത്രിക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. 2016 മുതല്‍ 2021 വരെ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരുന്ന കാലത്തെ യാത്രകളാണ് പരിശോധിക്കുന്നത്.ഈ കാലയളവില്‍ അദ്ദേഹം നടത്തിയ 13 വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ എസ്ഐടി ശേഖരിച്ചു. ഇതില്‍ എട്ടു ഔദ്യോഗിക യാത്രകളും അഞ്ച് സ്വകാര്യ സന്ദര്‍ശനങ്ങളും

രാജ്യസഭയിലും ഇനി എന്‍ഡിഎ തരംഗം? ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി; മല്ലികാര്‍ജ്ജുന ഖാര്‍ഗെയടക്കം പ്രമുഖര്‍ പടിയിറങ്ങുന്നു

ന്യൂഡല്‍ഹി : 2026- ല്‍ രാജ്യസഭയിലെ 72 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യന്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഭരണകക്ഷിയായ എന്‍.ഡി.എരാജ്യസഭയിലും തങ്ങളുടെ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 22 സംസ്ഥാനങ്ങളില്‍ നിന്നായി 72 എം.പിമാരാണ് ഈ വര്‍ഷം വിരമിക്കുന്നത്. വിരമിക്കുന്ന 72 പേരില്‍ 40 ഓളം പേര്‍ എന്‍.ഡി.എ അംഗങ്ങളാണ്. എന്നാല്‍ പുതിയ തിരഞ്ഞെടുപ്പോടെ ഇത് 50 സീറ്റുകളിലേക്ക് ഉയര്‍ന്നേക്കാം. ഇതോടെ എന്‍.ഡി.എയുടെ ആകെ

2026-പുതുവര്‍ഷം പിറന്നു; തിരുവനന്തപുരത്തും കൊച്ചിയിലും പപ്പാഞ്ഞിയെ കത്തിച്ചു; പുലര്‍ച്ചയോളം നീണ്ട ആഘോഷ പരിപാടികള്‍

പ്രിയവായനക്കാര്‍ക്ക് വയര്‍ലെസ് മീഡിയുടെ പുതുവര്‍ഷാശംസകള്‍ തിരുവനന്തപുരം : ആവേശം വാനോളമുയര്‍ന്ന ആഘോഷങ്ങള്‍ക്കിടയില്‍ 2025-നോട് വിടപറഞ്ഞ് കേരളം 2026-ലേക്ക് ചുവടുവെച്ചു. സംസ്ഥാനത്തുടനീളം പുലര്‍ച്ചവരെ ആഘോഷപരിപാടികള്‍ നീണ്ടു. എല്ലായിടത്തും വന്‍ ജനപങ്കാളിത്തമുണ്ടായി. വന്‍ ആര്‍പ്പുവിളികളിലൂടെയും നൃത്തച്ചുവടുകളിലൂടെയുമാണ് പലയിടത്തും പുതുവത്സരത്തെ വരവേറ്റത്. കേരളത്തിലെ പുതുവത്സരാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായ പപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ് ഇത്തവണയും ആവേശകരമായി നടന്നു. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ ഒരുക്കിയ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും, വെളി മൈതാനത്ത് ഗലാ ഡി. ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തില്‍ ഒരുക്കിയ

മദ്യത്തിന് പേരിടല്‍, സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് കെസിബിസി, പരസ്യം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി

തിരുവനന്തപുരം : സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡിക്ക് പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി രംഗത്തെത്തി. ഈ നടപടി നിയമവിരുദ്ധമാണെന്നും പരസ്യം ഉടന്‍ പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മദ്യത്തിന് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി മത്സരം നടത്തുന്നത് അബ്കാരി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് സമിതി ആരോപിച്ചു. മദ്യത്തിന് നേരിട്ടോ അല്ലാതെയോ പരസ്യം നല്‍കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ ബെവ്കോ നടത്തിയത് ‘സറോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്’ ആണെന്ന് അവര്‍ കുറ്റപ്പെടുത്തി. മദ്യവുമായി ബന്ധപ്പെട്ട

ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളിയുടെ മകന് ഇടം നല്‍കരുതെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ; ബിഡിജെഎസിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശനം ഇനി അടഞ്ഞ അധ്യായം; മുസ്ലീം ലീഗ് എതിര്‍പ്പ് യുഡിഎഫിലേക്കുള്ള യാത്രയ്ക്കും തടസ്സം; തുഷാറും കൂട്ടരും എന്‍ഡിഎയില്‍ തുടരണം; മലബാര്‍ വിരുദ്ധത വെള്ളാപ്പള്ളിക്ക് തിരിച്ചടി

തിരുവനന്തപുരം: ബിഡിജെഎസിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ എതിര്‍പ്പില്‍. ഒരു കാരണവശാലും ബിഡിജെഎസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഎമ്മിനെ സിപിഐ അറിയിച്ചു. ബിജെപിക്കൊപ്പം നിന്ന് വര്‍ഗ്ഗീയ പറഞ്ഞവരെ കൂടെ കൂട്ടുന്നത് ശരിയല്ലെന്നാണ് സിപിഐ പക്ഷം. മലബാര്‍ വിരുദ്ധ മുദ്രാവാക്യം നടത്തിയ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തു നിര്‍ത്തുന്നത് ദോഷം ചെയ്യുമെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഇടതു മുന്നണി പ്രവേശന ചര്‍ച്ചകള്‍ പോലും പാടില്ലെന്നതാണ് സിപിഐ