തിരുവനന്തപുരം: ബിഡിജെഎസിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ എതിര്‍പ്പില്‍. ഒരു കാരണവശാലും ബിഡിജെഎസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഎമ്മിനെ സിപിഐ അറിയിച്ചു. ബിജെപിക്കൊപ്പം നിന്ന് വര്‍ഗ്ഗീയ പറഞ്ഞവരെ കൂടെ കൂട്ടുന്നത് ശരിയല്ലെന്നാണ് സിപിഐ പക്ഷം. മലബാര്‍ വിരുദ്ധ മുദ്രാവാക്യം നടത്തിയ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തു നിര്‍ത്തുന്നത് ദോഷം ചെയ്യുമെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപേ ശിവകുമാറിന് ‘അഗ്നിശുദ്ധി’; സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ്.
ഇടതു മുന്നണി പ്രവേശന ചര്‍ച്ചകള്‍ പോലും പാടില്ലെന്നതാണ് സിപിഐ വിലയിരുത്തല്‍. അതുകൊണ്ടാണ് മുന്‍കൂട്ടി കാര്യങ്ങള്‍ അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന് പരസ്യ പ്രതികരണം നടത്തിയത്. എന്‍ഡിഎയിലെ ഘടക കക്ഷിയാണ് ബിഡിജെഎസ്. എന്നാല്‍ ബിജെപിയില്‍ നിന്നും മതിയായ പരിഗണന കിട്ടില്ലെന്ന് ബിഡിജെഎസിന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ ബിഡിജെഎസിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ വെള്ളാപ്പള്ളി കരുനീക്കം നടത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ മകനായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ബിഡിജെഎസിന്റെ അധ്യക്ഷന്‍. എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനുമാണ് തുഷാര്‍. യുഡിഎഫും ബിഡിജെഎസിനായി വല വീശിയിട്ടുണ്ട്. എന്നാല്‍ മലബാര്‍ വിരുദ്ധ പ്രസ്താവനകള്‍ കാരണം മുസ്ലീം ലീഗ് ബിഡിജെഎസിന് എതിരാണ്. സിപിഐയും ലീഗും എടുക്കുന്ന നിലപാട് കാരണം ബിഡിജെഎസ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎയില്‍ തുടരാനാണ് സാധ്യത.
സിപിഐയുടെ കര്‍ക്കശ നിലപാട് എല്‍ഡിഎഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. വര്‍ഗ്ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികളെ മുന്നണിയില്‍ എടുത്താല്‍ അത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും, മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നും സിപിഐ മുന്നറിയിപ്പ് നല്കുന്നു. പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ വികസന മുരടിപ്പിനെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതേസമയം, ബിജെപിയുമായി അകന്നുനില്ക്കുന്ന ബിഡിജെഎസിനെ മുന്നണിയിലെത്തിച്ച് ഹിന്ദു വോട്ടുകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം. എന്നാല്‍ സിപിഐയുടെ പരസ്യമായ എതിര്‍പ്പും മുസ്ലീം ലീഗിന്റെ യുഡിഎഫിലെ നിലപാടും ബിഡിജെഎസിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുന്നണി മാറ്റം അസാധ്യമായാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്‍ഡിഎയില്‍ തന്നെ ഉറച്ചുനില്‍ക്കേണ്ടി വരും.
ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മൂന്ന് മുന്നണികളിലും വലിയ മാറ്റങ്ങളില്ലാതെ തുടരാനാണ് സാധ്യത. വെള്ളാപ്പള്ളി നടേശനും ബിനോയ് വിശ്വവും തമ്മിലുള്ള പോര് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ബി.ഡി.ജെ.എസിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിന്റെ കേന്ദ്രബിന്ദു. ബി.ഡി.ജെ.എസ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും അവരെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് എല്‍.ഡി.എഫിന്റെ മതേതര പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പക്ഷം. ബിനോയ് വിശ്വം അനാവശ്യമായി ബി.ഡി.ജെ.എസിനെതിരെ രംഗത്തുവരുന്നുവെന്നും, അത് സി.പി.ഐയുടെ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശന് ആഞ്ഞടിച്ചു. മലബാര്‍ മേഖലയെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷവിരുദ്ധമാണെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. ഇത് ഇടതുപക്ഷ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
എന്‍.ഡി.എയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ബി.ഡി.ജെ.എസിനുണ്ട്. ഇത് മുതലെടുത്ത് അവരെ മുന്നണിയിലെത്തിക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു. മുന്നണി വിപുലീകരണത്തില്‍ ഘടകകക്ഷിയായ സി.പി.ഐയുടെ വിയോജിപ്പ് സി.പി.എമ്മിന് അവഗണിക്കാന്‍ കഴിയില്ല. ഇതോടെ ബി.ഡി.ജെ.എസിന്റെ എല്‍.ഡി.എഫ് പ്രവേശം ഏകദേശം അടഞ്ഞ അധ്യായമായി. യു.ഡി.എഫിലും ബി.ഡി.ജെ.എസിനെതിരെ മുസ്ലീം ലീഗ് കടുത്ത നിലപാടിലാണ്. വര്‍ഗ്ഗീയ നിലപാടുകള്‍ മാറ്റാതെ അവരുമായി സഹകരിക്കില്ലെന്നാണ് ലീഗിന്റെ വാദം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കടബാധ്യതകള്‍ ഇല്ലായിരുന്നിട്ടും രാഷ്ട്രീയ-സിനിമ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന സമ്മര്‍ദ്ദം ഒടുവില്‍ വെടിയൊച്ചയായി; സി.ജെ. റോയിയുടെ 9 പേജുള്ള കുറിപ്പ് ഞെട്ടിക്കുന്നത്; അന്വേഷണം നിക്ഷേപകരിലേക്കും




