ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത് ഉയര്‍ത്തുന്നത് വലിയ വിവാദം. ഹരിപ്പാട് വെട്ടുവേനി സ്വദേശി രാമചന്ദ്രന് (60), കായംകുളം പുളിമുക്ക് സ്വദേശി മജീദ് (52) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം തിങ്കളാഴ്ച ഡയാലിസിസ് നടത്തിയ രാജേഷ് കുമാര്‍ എന്നയാള്‍ നിലവില്‍ അണുബാധയെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഡയാലിസിസിനായി ഉപയോഗിച്ച വെള്ളത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രധാന ആക്ഷേപം ഉയരുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍ ഹരിപ്പാട്ടെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഇവിടെ ചികിത്സ തേടിയിരുന്ന 58 രോഗികളെ മാവേലിക്കര ഉള്‍പ്പെടെയുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും അവിടത്തെ ജീവനക്കാരെ താല്‍ക്കാലികമായി പുനര്‍നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം ഗൗരവകരമായ സാഹചര്യത്തില്‍ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ വിദഗ്ധ സംഘം ആശുപത്രിയില്‍ നാലര മണിക്കൂറോളം വിശദമായ പരിശോധന നടത്തി. എന്നാല്‍, പ്രാഥമിക വിലയിരുത്തലില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് സംഘം അറിയിച്ചത്. തിങ്കളാഴ്ച ഡയാലിസിസ് നടത്തിയ മറ്റ് 48 പേരെയും ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ തിരക്കിയെന്നും ആര്‍ക്കും നിലവില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്ത് നിന്നുള്ള ഉന്നതതല മെഡിക്കല്‍ സംഘം വ്യാഴാഴ്ച ആശുപത്രിയിലെത്തി വെള്ളത്തിന്റെ സാമ്പിളുകളും മരുന്നുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പിയും രമേശ് ചെന്നിത്തല എം.എല്‍.എയും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഉപയോഗിച്ച മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ഗുണനിലവാരവും പ്രോട്ടോക്കോള്‍ പാലനവും വിശദമായി അന്വേഷിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡി.എം.ഒ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചത്.
മരിച്ച രാമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല. വരും ദിവസങ്ങളില്‍ പുറത്തുവരുന്ന ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ മാത്രമാകും മരണത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് വ്യക്തത നല്‍കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിങ്കളാഴ്ച രാവിലെ സഹയാത്രികന്റെ ഫോണില്‍ നിന്നും വിഷ്ണു സഹോദരനെ വിളിച്ചത് നിര്‍ണ്ണായകമായി; നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഫോണ്‍ വിളി; പിന്നാലെ പയ്യന്നൂരില്‍ പോലീസ് എത്തി; വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ; പ്രതിസന്ധിയായത് ലോണ്‍ ആപ്പും ബ്ലേഡ് മാഫിയാ ഭീഷണിയും
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയുടെ വീട് അരിച്ചുപെറുക്കി എസ്.ഐ.ടി, വന്‍ പോലീസ് സന്നാഹത്തില്‍ മിന്നല്‍ റെയ്ഡ് ; ബന്ധുക്കളെ തടഞ്ഞു; ‘യഥാര്‍ത്ഥ വില്ലന്‍’ ഉടന്‍ കുടുങ്ങും?





