മദ്യത്തിന് പേരിടല്‍, സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് കെസിബിസി, പരസ്യം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി

തിരുവനന്തപുരം : സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡിക്ക് പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി രംഗത്തെത്തി. ഈ നടപടി നിയമവിരുദ്ധമാണെന്നും പരസ്യം ഉടന്‍ പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

മദ്യത്തിന് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി മത്സരം നടത്തുന്നത് അബ്കാരി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് സമിതി ആരോപിച്ചു. മദ്യത്തിന് നേരിട്ടോ അല്ലാതെയോ പരസ്യം നല്‍കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ ബെവ്കോ നടത്തിയത് ‘സറോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്’ ആണെന്ന് അവര്‍ കുറ്റപ്പെടുത്തി.

മദ്യവുമായി ബന്ധപ്പെട്ട ഇത്തരം മത്സരങ്ങള്‍ കുട്ടികളില്‍ പോലും തെറ്റായ ധാരണകള്‍ ഉണ്ടാക്കുമെന്നും ഇത് സമൂഹത്തിന് അപകടകരമാണെന്നും സമിതി ചൂണ്ടിക്കാട്ടി. ഈ നടപടി പിന്‍വലിക്കാതെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് അവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

പുതുവത്സരാഘോഷത്തിനായി ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 വരെ നീട്ടിയ സര്‍ക്കാര്‍ നടപടി അബ്കാരികളെ പ്രീണിപ്പിക്കാനാണെന്ന് സമിതി ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ഇത്തരം മദ്യാനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.