മദ്യത്തിന് പേരിടല്‍ തല്‍ക്കാലമില്ല! ‘ക്യാപ്റ്റനും’ ‘സഖാവും’ ഔട്ട്; ഹൈക്കോടതി ഇടപെടലില്‍ സര്‍ക്കാര്‍ പിന്നോട്ട്!

BEVCO

തിരുവനന്തപുരം : സര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും കണ്ടെത്താനുള്ള വിവാദമായ മത്സരം താല്‍ക്കാലികമായി മരവിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് നേരിട്ട് ഇടപെട്ടാണ് തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബെവ്കോ എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയത്.

പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്ന് പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് പേര് നല്‍കാനുള്ള ബെവ്കോയുടെ തീരുമാനം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന്, പേരിടല്‍ ചടങ്ങ് ഉടന്‍ വേണ്ടെന്നും സമ്മാനത്തുക നല്‍കുന്നതടക്കമുള്ള നടപടികള്‍ നീട്ടിവെക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

പൊതുജനങ്ങളില്‍ നിന്ന് പേര് ക്ഷണിച്ചപ്പോള്‍ പരിഹാസരൂപേണയുള്ള ആയിരക്കണക്കിന് നിര്‍ദ്ദേശങ്ങളാണ് ബെവ്കോയ്ക്ക് ലഭിച്ചത്. ‘ക്യാപ്റ്റന്‍’, ‘ഇരട്ടച്ചങ്കന്‍’, ‘സഖാവ്’, ‘പോറ്റിയെ കേറ്റി’ തുടങ്ങിയ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.

സര്‍ക്കാര്‍ തന്നെ മദ്യത്തിന് പേരിടാന്‍ മത്സരം നടത്തുന്നത് ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും സാംസ്‌കാരിക സംഘടനകളും സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

ഈ സാഹചര്യത്തില്‍ കോടതിയില്‍ നല്‍കേണ്ട വിശദീകരണം കൂടി പരിഗണിച്ചാകും സര്‍ക്കാരിന്റെ അടുത്ത നീക്കം. നിലവില്‍ മത്സരം പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടില്ലെങ്കിലും അനുകൂല സാഹചര്യം വരുന്നത് വരെ അന്തിമ തീരുമാനം ഉണ്ടാകില്ല.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.