2026-പുതുവര്‍ഷം പിറന്നു; തിരുവനന്തപുരത്തും കൊച്ചിയിലും പപ്പാഞ്ഞിയെ കത്തിച്ചു; പുലര്‍ച്ചയോളം നീണ്ട ആഘോഷ പരിപാടികള്‍

പ്രിയവായനക്കാര്‍ക്ക് വയര്‍ലെസ് മീഡിയുടെ പുതുവര്‍ഷാശംസകള്‍

തിരുവനന്തപുരം : ആവേശം വാനോളമുയര്‍ന്ന ആഘോഷങ്ങള്‍ക്കിടയില്‍ 2025-നോട് വിടപറഞ്ഞ് കേരളം 2026-ലേക്ക് ചുവടുവെച്ചു. സംസ്ഥാനത്തുടനീളം പുലര്‍ച്ചവരെ ആഘോഷപരിപാടികള്‍ നീണ്ടു. എല്ലായിടത്തും വന്‍ ജനപങ്കാളിത്തമുണ്ടായി. വന്‍ ആര്‍പ്പുവിളികളിലൂടെയും നൃത്തച്ചുവടുകളിലൂടെയുമാണ് പലയിടത്തും പുതുവത്സരത്തെ വരവേറ്റത്.

കേരളത്തിലെ പുതുവത്സരാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായ പപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ് ഇത്തവണയും ആവേശകരമായി നടന്നു. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ ഒരുക്കിയ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും, വെളി മൈതാനത്ത് ഗലാ ഡി. ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തില്‍ ഒരുക്കിയ 55 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിച്ചു. നടന്‍ ഷൈന്‍ നിഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഫോര്‍ട്ട് കൊച്ചിക്ക് പുറമെ മറൈന്‍ ഡ്രൈവ്, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളിലും വലിയ ആഘോഷങ്ങള്‍ നടന്നു. നഗരത്തില്‍ ഡ്രോണ്‍ നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനം 2026-നെ സ്വീകരിച്ചത്. കോവളം, വര്‍ക്കല ബീച്ചുകളില്‍ വിദേശികളടക്കം ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. വിപുലമായ സംഗീത പരിപാടികളും കൗണ്ട്ഡൗണും ഇവിടെ നടന്നു.

മാനാഞ്ചിറ മൈതാനവും ബീച്ചും ആഘോഷലഹരിയിലായി. സംഗീത നിശകളും ഭക്ഷ്യമേളകളും ആഘോഷത്തിന് മാറ്റ് കൂട്ടി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.