തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിവാഹം നടത്തിയത് ആധാർ കാർഡ് ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ പരിശോധിച്ച ശേഷമാണെന്നും ഇതൊരു ‘റിയൽ സ്റ്റോറി’ തന്നെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സിപിഐയുടെ പ്രതിരോധം.വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അജിത്തും വിശദീകരണവുമായി രംഗത്തെത്തി. വിവാഹത്തിന് മുമ്പ് ഇരുവരും ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചിരുന്നു. ക്ഷേത്രത്തിൽ എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വെച്ചും വെരിഫിക്കേഷൻ നടത്തിയിട്ടുണ്ട്.
ദേശീയ പിന്നോക്ക കമ്മീഷൻ ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കെ ഡിസ്ക് വഴി ലഭ്യമായ ഔദ്യോഗിക രേഖകൾ തന്നെയാണ് ഇതിനായി ഉപയോഗിച്ചതെന്നും അജിത്ത് വ്യക്തമാക്കി.നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലുണ്ടായത്പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30-നാണെന്നാണ് ആശുപത്രി രേഖകളിൽ നിന്ന് കണ്ടെത്തിയത്. ഇത് പ്രകാരം വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.വിവാഹത്തെ ചൊല്ലി ദേശീയ തലത്തിൽ തന്നെ ചർച്ചകൾ കൊഴുക്കുമ്പോൾ, രേഖകൾ കൃത്യമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിവാഹത്തിന് നേതൃത്വം നൽകിയവരും സിപിഐയും. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു എന്ന ആരോപണം വരും ദിവസങ്ങളിൽ കൂടുതൽ നിയമകുരുക്കുകളിലേക്ക് വഴിമാറാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു
ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു






