കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയതോടെ സംഭവം വിവാദമാകുന്നു. പോലീസ് സംഘം തന്നെ പിടികൂടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപേ വിവാഹം നടത്തിയെന്ന് ആരോപിച്ച് പങ്കാളി ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു.
തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവുമാണ് ഫർമാനെതിരെ കേസെടുത്തിരിക്കുന്നത്. ഫർമാന്റെ സുഹൃത്തിനെ തേടി മധ്യപ്രദേശ് പോലീസ് തൃക്കാക്കരയിലും പരിശോധന നടത്തി. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഏപ്രിൽ 20 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കോടതി ഉത്തരവ് നിലനിൽക്കെ മധ്യപ്രദേശ് പോലീസ് എന്തിനാണ് എത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ് മധ്യപ്രദേശ് പോലീസിന്റെ കണ്ടെത്തൽ.
പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് ഈ മാസം മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചതെന്നായിരുന്നു കഴിഞ്ഞ വർഷം നൽകിയ സർട്ടിഫിക്കറ്റിലെ രേഖ. ഈ രേഖകൾ ഉപയോഗിച്ചാണ് ആധാറും പാനും എടുത്തതും പെൺകുട്ടി നിയമപരമായി കേരളത്തിലെത്തിയതും.
വിവാഹത്തിന് ശേഷം മാത്രം, പെൺകുട്ടിയുടെ വാദം കേൾക്കാതെ തിരക്കിട്ട് സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് റദ്ദാക്കൽ നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ട്.


ജി സുധാകരനെ മാറ്റി നിര്‍ത്തിയത് തോല്‍വിയായി; ‘ഡാഷ് മോന്’ പ്രയോഗവും ഗോവിന്ദന്റെ ശരീരഭാഷയും പാളി; പിണറായി പ്രതിപക്ഷ നേതാവാകരുത്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമ്പൂര്‍ണ്ണ പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പിണറായിക്കും ഗോവിന്ദനും നേരെ നിശിത വിചാരണ; ആലപ്പുഴയിലും സത്യം തെളിയുന്നു
സ്ത്രീ സുരക്ഷയ്ക്ക് പുതിയ കരുത്ത്: കേരള പോലീസിന്റെ ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. സുരക്ഷയ്ക്കായി സ്മാർട്ട് പോളുകളും എ.ഐ ക്യാമറകളും!




