മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനും വി. ശിവൻകുട്ടിക്കുമെതിരെ നിയമക്കുരുക്ക്; പോക്സോ കേസ് വിവാദത്തിൽ

തിരുവനന്തപുരം: കുംഭമേളയിലെ മാല വിൽപ്പനയിലൂടെ ശ്രദ്ധേയയായ മോണാലിസയുടെ വിവാഹം നടത്തുന്നതിനു നേതൃത്വം നൽകിയ സിപിഎം നേതാക്കൾ പിടിച്ചത് വലിയ പുലിവാൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നതിന് കൂട്ടുനിന്നു എന്നുള്ള കുറ്റമാണ് സിപിഎം നേതാക്കൾക്കെതിരെ ഉയർന്നിട്ടുള്ളത്.
തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ കഴിഞ്ഞ മാർച്ച്‌ 11ന് നടന്ന വിവാഹ ചടങ്ങിന് കാർമികത്വം വഹിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, രാജ്യസഭാംഗം എ എ റഹീം എന്നിവരും പ്രാദേശിക സിപിഎം നേതാക്കളുമായിരുന്നു.
പെൺകുട്ടിക്ക് വിവാഹ സമയത്ത് നിയമപരമായി ആവശ്യമുള്ള 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന് മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാ നെതിരെ പോക്സോ കുറ്റം ചുമത്തി മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പോക്സോയ്ക്ക് പുറമേ വ്യാജരേഖ ചമച്ച കുറ്റവും പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, എ എ റഹീം എന്നിവർക്കെതിരെ കേസെടുക്കണമെനാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി പോലീസിന്  ലഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതിക്കാരൻ.
അതിനിടെ സംഭവത്തെക്കുറിച്ച് വിശദമായി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപി എച്ച് വെങ്കിടേഷിനു നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
മൊണാലിസയുടെ വിവാഹം ദേശീയതലത്തിൽതന്നെ ശ്രദ്ധ യാകർഷിക്കപ്പെട്ടിട്ടുണ്ട്. പട്ടികവർഗ്ഗ സമുദായത്തിലുള്ള മോണാലിസയും മുസ്ലിം സമുദായത്തിൽ നിന്നുള്ള  ഫർമാ ൻ ഖാനും തമ്മിലുള്ള വിവാഹം ‘യഥാർത്ഥ കേരള സ്റ്റോറി ‘എന്ന നിലയിലാണ് സിപിഎം നേതാക്കൾ അവതരിപ്പിച്ചത്. ഇവർക്ക് കെ-സ്മാർട്ട് വഴി വിവാഹ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. വിവാഹശേഷം ഇരുവർക്കും താമസിക്കാൻ താമസസൗകര്യം ഒരുക്കിയത് സിപിഎം നേതൃത്വമായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.