രാജ്യസഭയിലും ഇനി എന്‍ഡിഎ തരംഗം? ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി; മല്ലികാര്‍ജ്ജുന ഖാര്‍ഗെയടക്കം പ്രമുഖര്‍ പടിയിറങ്ങുന്നു

ന്യൂഡല്‍ഹി : 2026- ല്‍ രാജ്യസഭയിലെ 72 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യന്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഭരണകക്ഷിയായ എന്‍.ഡി.എരാജ്യസഭയിലും തങ്ങളുടെ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

22 സംസ്ഥാനങ്ങളില്‍ നിന്നായി 72 എം.പിമാരാണ് ഈ വര്‍ഷം വിരമിക്കുന്നത്. വിരമിക്കുന്ന 72 പേരില്‍ 40 ഓളം പേര്‍ എന്‍.ഡി.എ അംഗങ്ങളാണ്. എന്നാല്‍ പുതിയ തിരഞ്ഞെടുപ്പോടെ ഇത് 50 സീറ്റുകളിലേക്ക് ഉയര്‍ന്നേക്കാം. ഇതോടെ എന്‍.ഡി.എയുടെ ആകെ അംഗബലം 145 വരെ എത്തിയേക്കാം.പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് നിലവിലുള്ള 25 സീറ്റുകളില്‍ കുറവ് വരാനും അത് 75-80 സീറ്റുകളിലേക്ക് ചുരുങ്ങാനും സാധ്യതയുണ്ട്. ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്നവരില്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (രാജ്യസഭാ പ്രതിപക്ഷ നേതാവ്), ശരദ് പവാര്‍ (എന്‍.സി.പി – എസ്.പി അധ്യക്ഷന്‍), എച്ച്.ഡി. ദേവഗൗഡ (മുന്‍ പ്രധാനമന്ത്രി), രഞ്ജന്‍ ഗൊഗോയി (മുന്‍ ചീഫ് ജസ്റ്റിസ് – നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം),മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജോര്‍ജ് കുര്യന്‍, രവ്‌നീത് സിംഗ് ബിട്ടു തുടങ്ങിയ കേന്ദ്രമന്ത്രിമാരുമുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏക പ്രതിനിധി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ വിരമിക്കുന്നതോടെ സി.പി.എമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യം കേരളത്തിലേക്ക് മാത്രമായി ഒതുങ്ങും (ആകെ 3)

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകുന്ന സാഹചര്യം ഈ തിരഞ്ഞെടുപ്പോടെ ഉണ്ടായേക്കാം.

എം.എല്‍.എമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പല സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതാണ് എന്‍.ഡി.എയ്ക്ക് അനുകൂലമാകുന്നത്. ആന്ധ്രാപ്രദേശ് (TDP), ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകള്‍ എന്‍.ഡി.എയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.