ന്യൂഡല്‍ഹി : പ്രിയങ്കാഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന് റൈഹാന്‍ വദ്രയും ദീര്‍ഘകാല സുഹൃത്തായ അവിവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ ബുധനാഴ്ച രാജസ്ഥാനിലെ രണ്‍തംബോറില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏഴ് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം
ഡല്‍ഹി സ്വദേശിയായ അവിവയുടെ പിതാവ് ഇമ്രാന് ബെയ്ഗ് വ്യവസായിയാണ്. മാതാവ് നന്ദിത ബെയ്ഗ് പ്രമുഖ ഇന്റീരിയര്‍ ഡിസൈനറാണ്. ഡല്‍ഹിയിലെ മോഡേണ്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവിവ, ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മീഡിയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
പ്രിയങ്ക ഗാന്ധിയും അവിവയുടെ മാതാവ് നന്ദിത ബെയ്ഗും അടുത്ത സുഹൃത്തുക്കളാണ്. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വ്വഹിച്ചത് നന്ദിതയായിരുന്നു.
ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത നീക്കം
കുടുംബ പാരമ്പര്യം പിന്തുടര്ന്ന് ഡെറാഡൂണിലെ ഡൂണ്‍ സ്കൂളിലായിരുന്നു റൈഹാന്റെ പഠനം. രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും പഠിച്ചതും ഇതേ വിദ്യാലയത്തിലാണ്. തുടര്‍ന്ന് ലണ്ടനിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മികച്ച ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയാണ് റൈഹാന്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







