തിരുവനന്തപുരം: റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്നും എംജി രാജമാണിക്യത്തെ മാറ്റാന്‍ അണിയറ നീക്കം സജീവം. ഇതില്‍ റവന്യൂമന്ത്രി കെ രാജന്‍ നിരാശനാണ്. എന്നാല്‍ രാജമാണിക്യത്തെ മാറ്റണമെന്ന നിലപാടിലാണ് സിപിഎം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ സെക്രട്ടറിയാകാനുള്ളവര്‍ക്കായി നിശ്ചയിച്ച ചുരുക്ക പട്ടികയില്‍ രാജമാണിക്യവും ഉണ്ട്. ഈ പട്ടികയില്‍ വാസുകിയും ബീനാ ഗോവിന്ദുമാണ് മറ്റ് ഉദ്യോഗസ്ഥര്‍. രാജമാണിക്യത്തെ ഗവര്‍ണര്‍ തിരഞ്ഞെടുത്താല്‍ ലോക് ഭവനിലേക്ക് മാറ്റം എത്തും. സര്‍ക്കാരിന് അപ്രിയതയുള്ള ഐഎഎസുകാരെയാണ് സാധാരണ ഗവര്‍ണറുടെ ഓഫീസിലേക്ക് നിയോഗിക്കാറുള്ളത്.
കേരള കേഡറിലെ പ്രമുഖനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് എം.ജി. രാജമാണിക്യം. തമിഴ്നാട്ടിലെ മധുര സ്വദേശിയായ അദ്ദേഹം 2008 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജനകീയമായ ഇടപെടലുകളിലൂടെയും ഭരണനിര്‍വഹണത്തിലെ മികവിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. പഠനാവധിക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹത്തെ റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കൂടാതെ ഹൗസിംഗ്, ദേവസ്വം, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുന്നു. ഈ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥനെയാണ് ലോക്ഭവനിലേക്ക് മാറ്റാനുള്ള ശ്രമം. ഏറെ അനുഭവ സമ്പത്തുള്ള രാജമാണിക്യത്തിനെ റവന്യൂവില്‍ നിന്നും മാറ്റുന്നതിനോട് റവന്യൂ മന്ത്രി കെ രാജന് യോജിപ്പില്ല. ഇക്കാര്യ മുഖ്യമന്ത്രിയെ മന്ത്രി രാജന്‍ അറിയിക്കും.
എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് രാജമാണിക്യം. കെ.എസ്.ഐ.ഡി.സി എംഡി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തുടങ്ങിയ പദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അന്‍പോട് കൊച്ചി പ്രളയകാലത്തും മറ്റും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അദ്ദേഹം നേതൃത്വം നല്‍കിയ കൂട്ടായ്മയാണിത്. എന്റെ കുളം എറണാകുളം: എറണാകുളം ജില്ലയിലെ കുളങ്ങള്‍ നവീകരിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി വലിയ ജനശ്രദ്ധ നേടിയിരുന്നു. ഭരണരംഗത്തെ മികവിന് കേരള സര്‍ക്കാരിന്റെ ‘മികച്ച ജില്ലാ കളക്ടര്‍’ പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെക് ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ നിശാന്തിനി ഐപിഎസിലെ പ്രമുഖയാണ്.
2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടതിലൂടെ രാജമാണിക്യം പൊതുജന ശ്രദ്ധ നേടി. ഭക്ഷ്യകിറ്റ് വിതരണവും ദുരിതബാധിതര്‍ക്കുള്ള സഹായവും നേരിട്ട് മേല്‍നോട്ടം വഹിച്ച് നടത്തിയതാണ് അദ്ദേഹത്തെ ജനകീയ ഉദ്യോഗസ്ഥനാക്കിയത്. അഴിമതിക്കെതിരായ ശക്തമായ നിലപാടുകളാണ് രാജമാണിക്യത്തിന്റെ ഭരണശൈലി. നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ അറിയപ്പെടുന്നു. മനുഷ്യത്വപരമായ ഇടപെടലുകളും ലളിതമായ ജീവിതശൈലിയുമാണ് രാജമാണിക്യത്തിന്റെ പ്രത്യേകത.
അധികാരവും ജനസേവനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ പൊതുസമൂഹത്തില്‍ നല്ല അംഗീകാരം നേടിയിട്ടുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ മുന്‍ സെക്രട്ടറി ദേവേന്ദ്ര ധോദാവത്ത് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. ഇതിന് ശേഷം കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനില്‍ മെമ്പര്‍ സെക്രട്ടറിയായി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്‍ താക്കോല്‍ സ്ഥാനത്ത് എത്തിയ ദേവേന്ദ്ര ധോദാവത്തിനു പകരം രണ്ട് വനിതാ ഐഎഎസുകാരെ അടക്കമാണ് ഗവര്‍ണറുടെ സെക്രട്ടറിയായി പരിഗണിക്കുന്നത്. അതിലൊരാളാണ് രാജമാണിക്യം. അഡീ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഗവര്‍ണറുടെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത് ദേവേന്ദ്ര ധോദാവത്തിലൂടെ ആദ്യമായിട്ടായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഡോ. ധോദാവത്ത് 1993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനയിരുന്നു.
അപ്രതീക്ഷിതമായാണ് വിആര്‍എസ് എടുത്ത് ധോദാവത്ത് കേന്ദ്ര സര്‍വ്വീസില്‍ പുതിയ ജോലിക്ക് പോയത്. ഇതോടെ ലോക്ഭവനില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇതിലേക്ക് പരിഗണിക്കുന്ന വനിതകള്‍ വാസുകി ഐഎഎസും ബീനാ ഗോവിന്ദ് ഐഎഎസും ആണ്. മൂന്ന് പേരുടെ പട്ടികയാണ് ഗവര്‍ണ്ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. ഇതില്‍ നിന്നും ഒരാളെ ഗവര്‍ണര്‍ നിശ്ചയിക്കും. ഗവര്‍ണറുടെ തീരുമാനമാകും നിര്‍ണ്ണായകം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വാമനപുരത്ത് ‘ഡികെ മുരളി’ ജയിക്കുമെന്ന് പോസ്റ്റ്; രാഷ്ട്രീയം പറഞ്ഞാല്‍ ‘പണി’ കിട്ടും; എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി കമന്റിട്ട പോലീസുകാരന് സസ്പെന്ഷന്; പാങ്ങോട്ടെ പോലീസുകാരന് വൈശഖാന് പണി കിട്ടിയത് ഇങ്ങനെ
കൊച്ചി കമ്മീഷണറും കൊച്ചി റേഞ്ച് ഡിഐജിയും എസ് ഹരിശങ്കര്‍; കാര്‍ത്തിക്ക് തിരുവനന്തപുരം കമ്മീഷണര്‍; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനത്ത് ഐജി പദം; സിപിഐയുടെ എതിര്‍പ്പ് ‘എംആറിന്’ തിരിച്ചടി; പോലീസ് തലപ്പത്ത് അഴിച്ചു പണി





