കൊച്ചി: കേരളത്തിലെ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി എ ടി ) ൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. 2014 ലെ കേഡർ ചട്ടങ്ങൾ പാലിക്കാതെ
സംസ്ഥാന സർക്കാർ നടത്തിയ സ്ഥലംമാറ്റങ്ങൾ ട്രിബ്യൂണൽ റദ്ദാക്കി.
ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡർ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചോദ്യം ചെയ്തു സംസ്ഥാനത്തെ ഐഎഎസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകികൊണ്ടുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്.
2014 ലെ കേഡർ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച ട്രിബ്യൂണൽ ചട്ടങ്ങൾ പാലിക്കാതെ സർക്കാർ നടത്തിയ മൂന്നു സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോക് കുമാറിന്റെ സ്ഥലംമാറ്റവും ഇതിൽ ഉൾപ്പെടും.
സംസ്ഥാന എക്സൈസ് കമ്മിഷണർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), ഡയറക്ടർ ജനറൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (ഐ എം ജി ) ഡയറക്ടർ തസ്തികകൾ ഐ എ എസ് ഉദ്യോഗസ്ഥരുടെ കേഡർ തസ്തികകൾ ആണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. ഈ സ്ഥാനങ്ങളിലേക്ക് ഐ എ എസ് കേഡർ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാൻ കഴിയൂ എന്ന് ഉത്തരവിൽ പറയുന്നു.
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ ഉത്തരവുപ്രകാരം എക്സൈസ് കമ്മിഷണർ എം ആർ അജിത് കുമാറിന് സ്ഥാനം നഷ്ടപ്പെടും. നേരത്തെ എക്സൈസ് കമ്മിഷണറായി മുതിർന്ന ഐഎഎസ് കാരെയാണ് നിയോഗിച്ചിരുന്നത്. പിന്നീടത് സർക്കാരിന് ഇഷ്ടമില്ലാത്ത ഐപിഎസുകാരെയും കൂടുതൽ ഇഷ്ടമുള്ള ഐപിഎസുകാരെയും ഇരുത്താനുള്ള തസ്തികയാക്കി മാറ്റുകയായിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് കില എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ. തൃശ്ശൂർ ആസ്ഥാനമായുള്ള ഈ സ്ഥാപനത്തിൽ നേരത്തെ ഡയറക്ടർ ജനറലായി മുതിർന്ന ഐഎഎസ് കാരാണ് എത്തിയിരുന്നത്. എന്നാൽ പിണറായി സർക്കാർ അത് മാറ്റി സർക്കാർ സർവീസിൽ തന്നെ ഇല്ലാത്ത ഡോ. ജോയി ഇളമൺനെ ആ സ്ഥാനത്തിരുത്തി. എന്നാൽ അയോഗ്യനെന്നു കണ്ടെത്തി 2024ൽ ഹൈക്കോടതി അദ്ദേഹത്തിന്റെ തുടർ നിയമനം റദ്ദാക്കുകയായിരുന്നു.
മെഡിക്കൽ ബിരുദധാരിയായ ജോയി ഇളമൺ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് കിലയിലെ ഉന്നതപദവിയിലേക്ക് എത്തുന്നത്. ജോയിയുടെ നിയമനത്തിനെതിരെ ഐ എ എസ് അസോസിയേഷൻ അന്ന് പരാതി നൽകിയെങ്കിലും സർക്കാർ ആ പരാതി തള്ളിക്കളയുകയായിരുന്നു.
സർക്കാരിന്റെ ഏറ്റവും പ്രധാന പരിശീലന കേന്ദ്രമായ ഐ എം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ന്റെ തലപ്പത്ത് സർവീസിൽ നിന്നും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡയറക്ടർ സ്ഥാനത്തുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായ കെ ജയകുമാർ ആണ് ഈ സ്ഥാനത്ത് ഇപ്പോഴും. ഏറെ നാളായി ജയകുമാർ സ്ഥാനത്തുണ്ട്. അതിനുമുമ്പ് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെയാണ് ഡയറക്ടറായി നിയമിച്ചിരുന്നത്.
കാർഷിക ഉൽപാദന കമ്മിഷണർ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി അശോക്നെ അദ്ദേഹത്തിന്റെ അനുമതി കൂടാതെ സർക്കാർ ഏകപക്ഷീയമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്കരണ കമ്മിഷൻ ആയി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് ബി അശോകും ട്രിബ്യുണലിനെ സമീപിച്ചിരുന്നു.
പിണറായി സർക്കാരുമായി നിരന്തരം കലഹിച്ചിരുന്ന അശോകിനെ ഒതുക്കുന്നതിനുള്ള നീക്കമായിരുന്നു അദ്ദേഹത്തിന്റെ പുതിയ നിയമനം. കേഡർചട്ടങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് ‘മേയര്‍-എംഎല്‍എ’ പാക്കേജ്; ശ്രീലേഖ മേയറാകും, പിന്നാലെ നിയമസഭയിലേക്ക്; വി.വി. രാജേഷിനും ആര് എസ് എസിനും ബിജെപിയുടെ ‘സ്പെഷ്യല്‍ ഓഫര്‍’! പരിവാര്‍ ഇടഞ്ഞാല്‍ ഫോര്‍മുല പാളും





