മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും അഞ്ച് തവണ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗവാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ബാരാമതിയില്‍ വെച്ചുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.
ജന്മനാടായ ബാരാമതിയില്‍ ലാന്‍ഡിംഗിനിടെ അജിത് സഞ്ചരിച്ചിരുന്ന എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് തകരുകയായിരുന്നു. എല്ലാക്കാലവും തന്നെ നിയമസഭയിലേക്ക് അയച്ച പ്രിയപ്പെട്ട മണ്ണില്‍ വെച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1959-ല്‍ ശരദ് പവാറിന്റെ സഹോദരന് അനന്തറാവുവിന്റെ മകനായി ജനിച്ച അജിത്, 1982-ല്‍ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1991-ല്‍ ബാരാമതിയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അമ്മാവന് ശരദ് പവാറിന് മത്സരിക്കാനായി അദ്ദേഹം ആ സ്ഥാനം രാജിവെച്ചു.
എട്ട് തവണ നിയമസഭാംഗമായ അദ്ദേഹം അഞ്ച് വ്യത്യസ്ത മുഖ്യമന്ത്രിമാരുടെ കീഴില്‍ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു:അശോക് ചവാന്, പൃഥ്വിരാജ് ചവാന് , ദേവേന്ദ്ര ഫഡ്നാവിസ്,ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ എന്നീ മുഖ്യമന്ത്രി കീഴിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 2023 ജൂലൈയില്‍ ശരദ് പവാറുമായി തെറ്റിപ്പിരിഞ്ഞ് എന്‍.സി.പി പിളര്‍ത്തിയ അജിത്, ഭൂരിഭാഗം എം.എല്‍.എമാരുമായി ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്നു. നിയമപോരാട്ടത്തിനൊടുവില്‍ എന്‍.സി.പി എന്ന പേരും ‘ക്ലോക്ക്’ ചിഹ്നവും സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശരദ് പവാറുമായി വീണ്ടും ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍.


ഭാവനയോട് പിണറായി നേരിട്ട് സമ്മതം ചോദിക്കും; കളി മാറ്റാന്‍ ‘കണ്ണൂര്‍’ ഓഫര്‍; ഐഷാ പോറ്റിയുടെ കൂറുമാറ്റത്തിന് ഭാവനയിലൂടെ തിരിച്ചടി നല്കാന് സിപിഎം; ഇടതുപക്ഷത്തിന്റെ ‘ബിഗ് സര്‍പ്രൈസ്’ ഭാവനയില്‍; ഇടതിന് ഭരണം തുടര്‍ച്ച കിട്ടിയാല്‍ മന്ത്രിയാകാനും സാധ്യത; നടി സമ്മതം മൂളുമെന്ന് സൂചന
ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള




