മഹാരാഷ്ട്രയില്‍ ഷിന്‍ഡെയെ വീഴ്ത്താന്‍ അവിശ്വസനീയ സഖ്യം; കോണ്‍ഗ്രസും ബിജെപിയും കൈകൊടുത്തു ; അംബെര്‍നാഥില്‍ ബിജെപിക്ക് മേയര്‍ സ്ഥാനം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കം. അംബെര്‍നാഥ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ഈ വിചിത്ര സഖ്യം രൂപീകരിച്ചത്.

‘അംബെര്‍നാഥ് വികാസ് അഘാടി’ എന്ന പേരിലാണ് കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയത്.ബിജെപിയുടെ തേജശ്രീ കരഞ്ജുലെ 32 വോട്ടുകള്‍ നേടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

എന്‍സിപി (അജിത് പവാര്‍ വിഭാഗം) അംഗങ്ങളും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ശിവസേന ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥി മനീഷ വാലെകര്‍ പരാജയപ്പെട്ടു.

ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ശിവസേനയെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്നതോടെ ഷിന്‍ഡെ വിഭാഗത്തിന് ഭരണം നഷ്ടമായി.

ശിവസേനയുടെ അഴിമതിക്കും ഭീഷണി രാഷ്ട്രീയത്തിനു.ം അറുതി വരുത്തി വികസനം ഉറപ്പാക്കാനാണ് ഈ സഖ്യമെന്ന് പുതിയ മേയര്‍ തേജശ്രീ കരഞ്ജുലെ പറഞ്ഞു. സഖ്യത്തെ ഷിന്‍ഡെ വിഭാഗം എംഎല്‍എ ബാലാജി കിനികര്‍ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പ്രസംഗിക്കുന്ന ബിജെപി, താഴെത്തട്ടില്‍ കോണ്‍ഗ്രസുമായി കൂട്ടുപിടിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പരിഹസിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.