ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ചാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ‘പോറ്റിയെ കയറ്റിയത് സോണിയയുടെ വീട്ടില്‍’

Pinarayi-Vijayan

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എം.പി അടൂര്‍ പ്രകാശിനെതിരെയും സോണിയ ഗാന്ധിക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രത്തെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാന സംഭവവികാസങ്ങള്‍ താഴെ: ‘പോറ്റിയെ കയറ്റിയത് സോണിയയുടെ വീട്ടില്‍’: വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മഹാതട്ടിപ്പുകാരായ പ്രതികള്‍ക്ക് സോണിയ ഗാന്ധിയെ കാണാന്‍ അവസരമൊരുക്കിയത് ആരാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണം.

പുതുവത്സര ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിനും മറുപടിയുമായി മുഖ്യമന്ത്രി ; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍’, കടകംപള്ളി സുരേന്ദ്രനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനായി

തിരുവനന്തപുരം : വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളെ തള്ളിയ മുഖ്യമന്ത്രി, കടകംപള്ളി സുരേന്ദ്രനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനാകുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതിനെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി പരോക്ഷ മറുപടി നല്‍കി.’ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷേ താന്‍ കയറ്റിയത് തന്റെ നിലപാടാണ്. അതില്‍ ഒരു തെറ്റും തോന്നിയിട്ടില്ല’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളാപ്പള്ളി

ജന്മഭൂമിയില്‍ തങ്ങളുടെയും മുനീറിന്റെയും എഡിറ്റോറിയല്‍ ലേഖനങ്ങള്‍, ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് ജന്മഭൂമിയില്‍; അച്ചടിപ്പിശകല്ല, അന്തര്‍ധാരയെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്

തിരുവനന്തപുരം :കണ്ണൂരിലും കാസര്‍കോടും വിതരണം ചെയ്ത ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് അച്ചടിച്ചു വന്നത് വലിയ രാഷ്ട്രീയ വിവാദമായി. ഒരേ പ്രസ്സില്‍ നിന്ന് രണ്ട് പത്രങ്ങളും അച്ചടിക്കുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് പ്രാഥമിക സൂചന. കണ്ണൂര്‍ എഡിഷനിലെ ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ചന്ദ്രികയുടെ ഉള്ളടക്കം വന്നത്. ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, എം.കെ. മുനീര്‍ എന്നിവരുടെ ലേഖനങ്ങളും ഇതോടൊപ്പം ജന്മഭൂമിയില്‍ സ്ഥാനം പിടിച്ചു. പേജുകള്‍ മാറിപ്പോയതാണെങ്കിലും, വിരുദ്ധ

കണ്ണൂരിലെ പഴയ കാര്‍ക്കശ്യക്കാരന്‍; തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടകളെ പാഠം പഠിപ്പിച്ചു; സൈബര്‍ ഡോമിന്റെ ശില്‍പ്പിയായി സൈബര്‍ കുറ്റകൃത്യങ്ങളുടെ വല പൊട്ടിച്ചു; വിജിലന്‍സിലും സൂപ്പറായി; അഴിമതി വിരുദ്ധ പോരാട്ടത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങളുമായി ആന്റി കറപ്ഷന്‍ ബ്യൂറോ; 2025ലെ പോലീസ് ഹീറോ മനോജ് എബ്രാഹം

തിരുവനന്തപുരം: ‘അഴിമതിമുക്ത കേരളം’ എന്ന ലക്ഷ്യത്തോടെ 2025-ല്‍ ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ച് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച കഴിഞ്ഞ വര്‍ഷം, റെക്കോര്‍ഡ് എണ്ണം ട്രാപ്പ് കേസുകളിലൂടെയും മിന്നല്‍ പരിശോധനകളിലൂടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ വിജിലന്‍സിന് സാധിച്ചു. ഡിജിപി മനോജ് എബ്രഹാം ആണ് വിജിലന്‍സിനെ നയിക്കുന്നത്. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. മുമ്പ് എ.ഡി.ജി.പി

കയ്യില്‍ ഇഷ്ടികയുമായി മമിത! ജനനായകനിലെ വിജയുടെ തങ്കച്ചി അല്പം ‘ഡെയ്ഞ്ചറാണ്’; മമിതയുടെ ആക്ഷന്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍!

ഇളയ ദളപതി വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകന്‍’ റിലീസിനൊരുങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മലയാളികളുടെ പ്രിയതാരം മമിത ബൈജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ്. ആനന്ദവികടന്‍ മാഗസിന്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ മമിതയുടെ ലുക്ക് കണ്ട് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത് ഇത് വിജയ്യുടെ ‘ആക്ഷന്‍ തങ്കച്ചി’ ആണോ എന്നാണ്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് മമിത എത്തുന്നതെന്നാണ് സൂചന. എന്നാല്‍ സ്ഥിരം കാണുന്ന ഒരു ‘പാവം തങ്കച്ചി’ അല്ല ഇതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കയ്യില്‍ ഒരു ഇഷ്ടികയുമായി

സ്റ്റാര്‍ക്കില്ലാത്ത ഓസീസ് പട ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക്, ടീമില്‍ സപെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍; ആസ്‌ട്രേലിയ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

australia-t20-team

ന്യൂഡല്‍ഹി : ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് ടീമിനെ നയിക്കുന്നത്. ഏഷ്യന്‍ പിച്ചുകളുടെ സ്വഭാവം പരിഗണിച്ച് സ്പിന്നര്‍മാര്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്‌ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യയിലെ പിച്ചുകള്‍ സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ ആദം സാംപ, മാത്യു കുനെമാന്‍, യുവതാരം കൂപ്പര്‍ കൊണോലി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട് എന്നിവരുടെ ഓഫ് സ്പിന്‍ സേവനവും ടീമിന് ലഭ്യമാകും. സൂപ്പര്‍ താരം

കേരള പോലീസിന് കരുത്തേകാൻ 172 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

kerala police bolero geep

തിരുവനന്തപുരം: കേരള പോലീസിന് 172 വാഹനങ്ങൾകൂടി.പുതുതായി വാങ്ങിയ ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം എസ് എ പി പരേഡ് ഗ്രൗണ്ടിൽ ഇന്ന് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ആസ്ഥാനം ഐ ജി ആർ നിശാന്തിനി, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കുക, പഴക്കമേറിയ വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ്പുതിയ വാഹനങ്ങൾ

ആധാറിലെ വിലാസം മാറ്റാന്‍ ഇനി ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട! വീട്ടിലിരുന്ന് മൊബൈലില്‍ ചെയ്യാം; ചെലവ് വെറും 75 രൂപ!

aadhaar mobile app

ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും. പുതിയ ആധാര്‍ ആപ്പ് വഴി വെറും 75 രൂപ ചെലവില്‍ വിലാസവും മൊബൈല്‍ നമ്പറും മാറ്റാനുള്ള സൗകര്യം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ വിലാസം തെളിയിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്ത് മൊബൈല്‍ ആപ്പ് വഴി മാറ്റം വരുത്താം. ആപ്പ് വഴി മൊബൈല്‍ നമ്പറും അപ്ഡേറ്റ് ചെയ്യാം. പേര്, ഇമെയില്‍ ഐഡി എന്നിവ മാറ്റാനുള്ള സൗകര്യവും വൈകാതെ ആപ്പില്‍ ലഭ്യമാകും. അപ്ഡേറ്റ് ചെയ്യാനായി ആപ്പ് ഇന്‍സ്റ്റാള്‍

അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ് കിട്ടും; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്‍ഫര്‍മേഷന്‍ ലിസ്റ്റിന് ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അംഗീകാരം നല്‍കി; പോലീസ് സേന കാത്തിരിക്കുന്ന പട്ടിക ഇതോ?

തിരുവനന്തപുരം: കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഐപിഎസ് കിട്ടും. 2023ലും 2024ലും കേരളത്തിന് അഞ്ചു വീതം ഐപിഎസ് പ്രമോഷന്‍ പോസ്റ്റുകളുണ്ട്. ഇതിനാണ് കേരളത്തില്‍ അന്തിമ രൂപം നല്‍കുന്നത്. അതായത് പത്ത് പേര്‍ക്ക് ഐപിഎസ് കിട്ടാനുള്ള സാധ്യതയാണുള്ളത്. പ്രജീഷ് തോട്ടത്തില്‍, ഡോ എ നിസാം, ബി കൃഷ്ണകുമാര്‍ ജുനിയര്‍, ഇഎന്‍ സുരേഷ്, എയു സുനില്‍കുമാര്‍, എന്‍ രാജന്‍ ജൂനിയര്‍, ജി സാബു, സിഎസ് ഷാഹുല്‍ ഹമീദ്, പി വിക്രമന്‍, കെപി അബ്ദുള്‍ റസാഖ് എന്നിവര്‍ക്കാണ് ഐപിഎസിന് ശുപാര്‍ശ

പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെ നടുക്കി വന്‍ ലഹരിവേട്ട; സിനിമാസ്‌റ്റൈലില്‍ പിടികൂടി പോലീസും ഡാന്‍സാഫും ; അറസ്റ്റിലായവരില്‍ സ്ത്രീകളും ഡോക്ടറുമുള്‍പ്പെടെ ഏഴ് പേര്‍

തിരുവനന്തപുരം : കണിയാപുരത്ത് വീട് വാടകയ്‌ക്കെടുത്ത് ലഹരിപ്പാര്‍ട്ടി നടത്തിയ ഡോക്ടറടക്കം ഏഴുപേരെ കഠിനംകുളം പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി.അറസ്റ്റിലായവരില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും സ്ഥിരം കുറ്റവാളികളും ഉള്‍പ്പെടുന്നു: പിടിയിലാവയരില്‍ ഡോ. വിഘ്‌നേഷ് ദത്തന്‍ (34): തിരുവനന്തപുരം അട്ടക്കുളങ്ങര സ്വദേശിയായ ഡോക്ടര്‍. ഹലീന (27): കൊട്ടാരക്കര സ്വദേശിനിയായ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി എന്നിവര്‍ ഉള്‍പ്പെടുന്നു. അസിം (നെടുമങ്ങാട്), അവിനാഷ് (ആയൂര്‍), അജിത്ത് (തൊളിക്കോട്), അന്‍സിയ (പാലോട്), ഹരീഷ് (ഇളമാട്). ഇതില്‍ അസിം, അജിത്ത്, അന്‍സിയ മുന്‍പും നിരവധി ലഹരി കേസുകളില്‍