തിരുവനന്തപുരം : വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളെ തള്ളിയ മുഖ്യമന്ത്രി, കടകംപള്ളി സുരേന്ദ്രനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനാകുകയും ചെയ്തു.
വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതിനെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി പരോക്ഷ മറുപടി നല്കി.’ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷേ താന്‍ കയറ്റിയത് തന്റെ നിലപാടാണ്. അതില്‍ ഒരു തെറ്റും തോന്നിയിട്ടില്ല’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളാപ്പള്ളി സി.പി.ഐയെ ‘ചതിയന്‍ ചന്തു’ എന്ന് വിളിച്ചതിനോട് യോജിപ്പില്ല. സി.പി.ഐ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും ഇരുപാര്‍ട്ടികളും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“വിഴിഞ്ഞം സമരത്തിന് പിന്നിൽ വിദേശ പോർട്ടുകൾ” തുറമുഖ വകുപ്പ് മന്ത്രി : മന്ത്രി വാസവനെതിരെ ലത്തീൻ അതിരൂപത
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ കടകംപള്ളി സുരേന്ദ്രന്റെ പങ്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി.’സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കരുത്’ എന്ന് അദ്ദേഹം മാധ്യമപ്രവര്ത്തകന് താക്കീത് നല്കി.അന്വേഷണം നടക്കുകയാണെന്നും ആരുടെ കാലത്താണ് തട്ടിപ്പ് നടന്നതെന്ന് അത് കഴിയുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എം.പി അടൂര്‍ പ്രകാശും കേസിലെ പ്രതികളും സോണിയാ ഗാന്ധിക്കൊപ്പം നില്ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി തിരിച്ചടിച്ചു. തട്ടിപ്പുകാര്‍ക്ക് സോണിയാ ഗാന്ധിയെ കാണാന്‍ അവസരമൊരുക്കിയത് ആരാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്വര്‍ണ്ണ കൊള്ളയില്‍ ഇഡി അറസ്റ്റിലേക്ക് കടക്കും; പ്രതികള്‍ ഭീതിയില്‍; ഉണ്ണികൃഷ്ണന് പോറ്റി നിരീക്ഷണത്തില്‍





