ന്യൂഡല്‍ഹി : ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് ടീമിനെ നയിക്കുന്നത്. ഏഷ്യന്‍ പിച്ചുകളുടെ സ്വഭാവം പരിഗണിച്ച് സ്പിന്നര്‍മാര്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത്.
വൈഭവ് സൂര്യവംശിയെ പുറത്താക്കി ആക്രോശിച്ച് കൈൽ ജാമിസൺ; 15-കാരനോട് ഇത്രയും വേണോ എന്ന് സോഷ്യൽ മീഡിയ
ഏഷ്യയിലെ പിച്ചുകള്‍ സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ ആദം സാംപ, മാത്യു കുനെമാന്, യുവതാരം കൂപ്പര്‍ കൊണോലി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഗ്ലെന്‍ മാക്സ്വെല്, മാത്യു ഷോര്‍ട്ട് എന്നിവരുടെ ഓഫ് സ്പിന്‍ സേവനവും ടീമിന് ലഭ്യമാകും.
സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ, പേസ് നിരയുടെ ഉത്തരവാദിത്തം ജോഷ് ഹേസല്‍വുഡിന്റെ കൈകളിലായിരിക്കും. ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവരാണ് പേസ് നിരയിലെ മറ്റ് കരുത്തര്‍.
ഐഎസ്എൽ ഉദ്ഘാടന മത്സരം: കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് മോഹൻ ബഗാൻ; ഗോളുമായി മക്ലാരനും ആൾഡ്രെഡും
ഫെബ്രുവരി 11-ന് കൊളംബോയില്‍ വെച്ച് അയര്‍ലന്‍ഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ലോകകപ്പിലെ ആദ്യ മത്സരം.
ഓസ്ട്രേലിയന്‍ സ്ക്വാഡ്
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്, ആദം സാംപ, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കൊണോലി, നഥാന്‍ എല്ലിസ്, മാത്യു കുനെമാന്, മാത്യു ഷോര്‍ട്ട്.







