ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം നടക്കും! ഫെബ്രുവരി 15-ന് കൊളംബോയില്‍ തീപാറും പോരാട്ടം; നാടകം അവസാനിപ്പിച്ച് നിലപാട് മാറ്റി പിസിബി

ന്യൂഡല്‍ഹി : 2026 ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 15-ന് തന്നെ നടക്കുമെന്ന് ഉറപ്പായി. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഉറപ്പുനല്‍കി.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തന്നെ പാകിസ്ഥാന് കത്തയച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ഐസിസി തയ്യാറാണെന്നും അതിനാല്‍ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള മത്സരം കളിക്കണമെന്നും ബിസിബി പ്രസിഡന്റ് എം.ഡി. അമിനുള്‍ ഇസ്ലാം ആവശ്യപ്പെട്ടു.മത്സരം ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒറ്റപ്പെടുമെന്നും കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ പാകിസ്ഥാന്റെ വിഹിതം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഐസിസി ഉറപ്പുനല്‍കിയിട്ടുണ്ട്.അയല്‍രാജ്യങ്ങളായ ശ്രീലങ്കന്‍ ബോര്‍ഡും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും പിന്മാറ്റ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുമായി കളിക്കാമെന്ന് സമ്മതിച്ചെങ്കിലും പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ചില പ്രധാന ആവശ്യങ്ങള്‍ ഐസിസി തള്ളി.ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പരകള്‍ പുനരാരംഭിക്കാന്‍ ഐസിസിക്ക് ഇടപെടാനാവില്ലെന്നും അത് അതത് സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ-പാകിസ്ഥാന്‍-ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പരയെന്ന ആവശ്യവും ഐസിസി അംഗീകരിച്ചില്ല.ബംഗ്ലാദേശിന് ലോകകപ്പ് നഷ്ടമായത് പരിഹരിക്കാന്‍ അടുത്ത അണ്ടര്‍-19 ലോകകപ്പിന്റെ ആതിഥേയത്വവും,ഭാവിയിലൊരു വനിതാ ലോകകപ്പ് നടത്താനുള്ള അവസരവും നല്‍കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.