ദുബായ് : അടുത്ത മാസം ഇന്ത്യയില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്തണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം.
മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും ഐസിസി വ്യക്തമാക്കി. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യയില്‍ തന്നെ കളിക്കാന്‍ ബംഗ്ലാദേശ് തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം. സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യ ഉറപ്പാക്കുമെന്നും ഐസിസി അറിയിച്ചു.
ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രധാന മത്സരങ്ങള്‍ കൊല്‍ക്കത്തയിലും മുംബൈയിലുമായാണ് നടക്കുന്നത്. ഫെബ്രുവരി 7 ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും (കൊല്‍ക്കത്ത) ഫെബ്രുവരി 9 ന് ഇറ്റലിക്കെതിരെയും (കൊല്‍ക്കത്ത) ഫെബ്രുവരി 14 ന് ഇംഗ്ലണ്ടിനെതിരെയും (കൊല്‍ക്കത്ത) ഫെബ്രുവരി 17: നേപ്പാളിനെതിരെയുമാണ് (മുംബൈ)നടക്കുന്നത്.
സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ടീമിലേക്ക്; അയർലൻഡ് പര്യടനത്തിൽ ചരിത്രം കുറിക്കാൻ യുവപ്രതിഭ,ബിസിസിഐയുടെ പച്ചക്കൊടി
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് അവിടുത്തെ താരങ്ങളെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു. ഇന്ത്യയില്‍ തങ്ങളുടെ താരങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് ലോകകപ്പ് വേദി മാറ്റാന്‍ ബംഗ്ലാദേശ് നീക്കം നടത്തിയത്.


ബാറ്റിംഗില്‍ ‘പുകഞ്ഞ്’ പരാഗ്; ഡ്രസിംഗ് റൂമില്‍ ഇ-സിഗരറ്റ്! അച്ചടക്ക നടപടിക്ക് ബിസിസിഐ; രാജസ്ഥാന് നായകന് പണികിട്ടുമോ?





