കൊച്ചി: രാഷ്ട്രീയ ശ്രദ്ധ നേടാൻ നടിമാരെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സര രംഗത്തിറങ്ങിയ ട്വന്റി ട്വന്റി പാർട്ടി നാണംകെട്ട നിലയിൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് നടികളിൽ രണ്ടുപേരും വോട്ടർ പട്ടികയിൽ പേരില്ലാത്തവർ.
ട്വന്റി ട്വന്റിയുടെ സ്ഥാനാർഥികളായി പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയ, ഏറ്റുമാനൂർ മണ്ഡലത്തിൽ ജനവിധി തേടാ നിരുന്ന വീണ നായർ എന്നിവർക്കാണ് വോട്ടർ പട്ടികയിൽ പേരില്ലാതെപോയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇരുവർക്കും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
വേണ്ടത്ര ആലോചനയില്ലാതെ, രാഷ്ട്രീയ ബോധമില്ലാത്ത രണ്ടുപേരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ട് അവസാനസമയം പകരം ആളെവെക്കേണ്ടി വന്നത് ട്വന്റി ട്വന്റിക്ക് തുടക്കത്തിലെ കനത്ത നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.
പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയക്ക് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. വീണ നായർക്ക് പകരം ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ജിബി വർഗീസ് പാത്തിക്കൽ ആണ് പെരുമ്പാവൂരിലെ ട്വന്റി ട്വന്റി സ്ഥാനാർഥി. പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ ഇദ്ദേഹം യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗമാണ്. നേരത്തെ കോൺഗ്രസിൽ ആയിരുന്ന ജിബി ട്വന്റി ട്വന്റി രൂപീകരിച്ചത് മുതൽ ആ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്.
ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റി യുടെ ആലോചനയില്ലാത്ത എടുത്തുചാട്ടം മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ പേരില്ലാതെ മത്സരിക്കാൻ ഇറങ്ങിയവർ ട്വന്റി ട്വന്റി യുടെ സ്ഥാനാർത്ഥികൾ ആണെങ്കിലും മറുപടി പറയേണ്ടിവരുന്നത് മുന്നണിക്ക് നേതൃത്വം നൽകുന്ന കക്ഷി എന്ന നിലയിൽ ബിജെപി തന്നെയാണ്.
ലക്ഷ്മി പ്രിയയുടെ കാര്യത്തിൽ പെരുമ്പാവൂരിൽ റോഡ് ഷോ വരെ സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിനായി കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് സ്റ്റീൽ വകുപ്പ് മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മ എത്തുകയും ചെയ്തു. ഉദ്ഘാടന വേദിയിൽ മന്ത്രി ഇരിക്കവെ യാണ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ആളിന് വോട്ടില്ലെന്ന് മനസ്സിലാക്കുന്നത്. അതോടെ റോഡ് ഷോ തന്നെ റദ്ദാക്കേണ്ടിവന്നു.
ഏതു മാർഗ്ഗത്തിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി ട്വന്റി നടിമാരെ മത്സരരംഗത്തി റക്കിയത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ ട്വന്റി ട്വന്റി ബാനറിൽ മത്സരിക്കാനുണ്ട്. റിയാലിറ്റി ഷോ വിജയിയും നടനുമായ അഖിൽ മാരാറാണ് പാർട്ടിക്കു വേണ്ടി തൃക്കാക്കര മണ്ഡലത്തിൽ ജനവിധി തേടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?





