ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സിനെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും ഫ്ലോറിഡയിൽ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫ്ലോറിഡയിലെ ജൂപ്പിറ്റർ എന്ന സ്ഥാലത്തുവച്ചാണ് സംഭവം നടന്നത്. ടൈഗർ വുഡ്സ് ഓടിച്ചിരുന്ന ലാൻഡ് റോവർ വാഹനം മറ്റൊരു ട്രക്കിന്റെ ട്രെയിലറിൽ തട്ടുകയും നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയുമായിരുന്നു. മാർട്ടിൻ കൗണ്ടി ഷെരീഫ് ഓഫീസാണ് വുഡ്സിൻ്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
അപകടസമയത്ത് വുഡ്സ് അമിതവേഗതയിലായിരുന്നുവെന്നും ഒരു ഇടുങ്ങിയ റോഡിൽ മുൻപിലുണ്ടായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. അപകടത്തിൽ വുഡ്സിൻ്റെ കാർ ഭാഗികമായി തകർന്നെങ്കിലും, വുഡ്സും മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പാസഞ്ചർ വശത്തെ വാതിലിലൂടെ ഇഴഞ്ഞാണ് വുഡ്സ് പുറത്തുകടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അറസ്റ്റിന് പിന്നാലെ നടത്തിയ പരിശോധനയിൽ വുഡ്സ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ശ്വാസപരിശോധനയിൽ (Breathalyzer test) മദ്യത്തിന്റെ സാന്നിധ്യം 0.00 എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ വുഡ്സ് ശാരീരികമായി അസ്വസ്ഥനാണെന്നും ലഹരി ഉപയോഗിച്ച ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും പോലീസ് നിരീക്ഷിച്ചു.
ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ രാസവസ്തുക്കളോ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്കായി മൂത്രസാമ്പിൾ നൽകാൻ വുഡ്സ് വിസമ്മതിച്ചു. നിയമപരമായ പരിശോധനകൾക്ക് വഴങ്ങാത്തതിനും പൊതുമുതൽ നശിപ്പിച്ചതിനും അദ്ദേഹത്തിനെതിരെ അധികമായി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വുഡ്സിൻ്റെ മാനേജർ മാർക്ക് സ്റ്റെയിൻബെർഗ് ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ടൈഗർ വുഡ്സ് മുൻപും സമാനമായ വാഹനാപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. 2021-ൽ കാലിഫോർണിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും കാലിന് ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തിരുന്നു. 2017-ലും സമാനമായ രീതിയിൽ മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് അദ്ദേഹം പിടിയിലായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മാസ്റ്റേഴ്സ് ടൂർണമെന്റിൽ വുഡ്സ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതോടെ അനിശ്ചിതത്വം നിലനിൽക്കുകയാണ്.


ലെബനനില്‍ ആവേശക്കടല്‍; ഇസ്രായേലുമായി വെടിനിര്‍ത്തല്‍! ‘ചരിത്രപരമായ ദിനം’ എന്ന് ട്രംപ്; ഇറാനുമായും സമാധാനത്തിന് വഴിതുറക്കുന്നു; ആയുധങ്ങള്‍ എല്ലാവരും ഉപേക്ഷിക്കുമോ? അണവായുധം ഇറാന് വേണ്ടെന്ന് വച്ചേക്കും
ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഡോണള്‍ഡ് ട്രംപ്; ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന് തീര്‍ന്നു’, നിഷേധിച്ച് ടെഹ്റാന്; ഗള്‍ഫില്‍ മിസൈല്‍ വര്‍ഷം





