കരുനാഗപ്പള്ളി: ഓച്ചിറ മഠത്തില്‍ക്കാരായ്മ സ്വദേശി അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുലിന്റെ നീക്കങ്ങള്‍ ഓരോന്നും കൊലയാളി സംഘത്തിന് കൃത്യമായി ചോര്‍ത്തി നല്‍കിയത് പൊലീസുകാരനാണെന്നും ഗുണ്ടകളും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വധഗൂഢാലോചനയില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തി. പോലീസിന് വീഴ്ചയുണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം.
കൊലയാളികള്‍ക്ക് അതുലിന്റെ ഓരോ ചലനവും കൃത്യമായി ലഭിച്ചിരുന്നുവെന്നതാണ് ആരോപണത്തിന്റെ കാതല്‍. സാധാരണയായി കാര്‍ ഓടിക്കാറുള്ള അതുല്‍, അന്ന് ഡ്രൈവിംഗ് സീറ്റിലല്ലായിരുന്നു. പകരം ഇടത് വശത്തെ സീറ്റിലായിരുന്നു ഇരുന്നത്. ഈ വിവരം കൊലയാളി സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതുകൊണ്ടാണ് വാഹനം പിന്തുടര്ന്നെത്തിയ സംഘം അതുല്‍ ഇരുന്ന ഇടതുവശം ലക്ഷ്യമാക്കി കാര്‍ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണതിന് പിന്നാലെ ഇടതുഭാഗത്ത് കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയും അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പരാതി ഇനിയും മുഖ്യമന്ത്രിക്ക് കിട്ടിയിട്ടില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കും.
മുഖ്യപ്രതി അനീര്‍ മുന്‍പ് തന്നെ അതുലിന്റെ ബന്ധുവിനോട് നടത്തിയ വെളിപ്പെടുത്തലും ഈ സംശയങ്ങള്‍ക്ക് ബലമേകുന്നു. അതുലിനെ തീര്‍ക്കാന്‍ പൊലീസിന്റെ എല്ലാ സഹായങ്ങളും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അനീര്‍ പറഞ്ഞിരുന്നതായും ഇതിന്റെ മൊഴി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കൃത്യത്തിന് ഒത്താശ ചെയ്ത നാല് പൊലീസുകാരുടെ പേരുകളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പൊലീസിന്റെയും പ്രതികളുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഈ ഗൂഢാലോചന പുറത്തുവരുമെന്നും പ്രതികളെ പൊലീസ് പിടികൂടിയതല്ലെന്നും മുന്‍ധാരണ പ്രകാരം കീഴടങ്ങിയതാണെന്നുമാണ് കുടുംബത്തിന്റെ വാദം.
കഴിഞ്ഞ ഏഴിന് ജാമ്യത്തിലിറങ്ങിയ അതുല്‍ സുഹൃത്ത് മനുവിനൊപ്പം കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സ്റ്റേഷനില്‍ എത്തുന്നതും മടങ്ങുന്നതുമായ സമയം കൃത്യമായി അക്രമികള്‍ക്ക് ലഭിച്ചത് സ്റ്റേഷനുള്ളില്‍ നിന്നാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. വധഭീഷണി ഉണ്ടായിട്ടും അതുലിന് സംരക്ഷണം നല്കാന് തയ്യാറാകാത്ത പൊലീസ്, ഗുണ്ടാപ്പകയ്ക്ക് കൂട്ടുനിന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കള്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
കൊലയാളികള്‍ക്ക് അതുല്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന വിവരവും എത്തിയശേഷം തിരികെ പോകുന്ന വിവരവും വ്യക്തമായി ലഭിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മിക്കപ്പോഴും കാര്‍ ഓടിച്ചിരുന്ന അതുല്‍ കാര്‍ ഓടിക്കാതെ സമീപ സീറ്റിലാണു ഇരിക്കുന്നതെന്നും വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കൊലയാളികള്‍ കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കാറിന്റെ ഇടതു ഭാഗത്ത് അതുല്‍ ഇരുന്ന സ്ഥാനത്ത് ആക്രമണം നടത്തിയതെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ 7ന് ജാമ്യത്തിലിറങ്ങിയ അതുല്‍ സുഹൃത്ത് കുക്കു എന്നു വിളിക്കുന്ന മനുവുമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഒപ്പ് ഇട്ടശേഷം തിരികെ വീട്ടിലേക്കു കാറില്‍ വരുമ്പോള്‍ പൊലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണു വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികള്‍ക്ക് അതുല്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന വിവരവും എത്തിയശേഷം തിരികെ പോകുന്ന വിവരവും വ്യക്തമായി ലഭിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മിക്കപ്പോഴും കാര്‍ ഓടിച്ചിരുന്ന അതുല്‍ കാര്‍ ഓടിക്കാതെ സമീപ സീറ്റിലാണു ഇരിക്കുന്നതെന്നും വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കൊലയാളികള്‍ കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കാറിന്റെ ഇടതു ഭാഗത്ത് അതുല്‍ ഇരുന്ന സ്ഥാനത്ത് ആക്രമണം നടത്തിയതെന്നും ഇവര്‍ പറയുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


300 അടി താഴ്ചയുള്ള കൊക്കകളില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും സൂചനകളില്ല; ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതോ? ശ്രീനന്ദയ്ക്ക് സംഭവിച്ചത് എന്ത്?




