തിരുവനതപുരം : തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന് മുൻവശത്തുണ്ടായ വാഹനാപകടക്കേസിൽ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസകരമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. അപകടസമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതോടെ, മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റാരോപണം പൊലീസ് പിൻവലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബിൽ നിന്നും റോഡിലേക്കിറങ്ങിയ മണിയൻപിള്ള രാജുവിന്റെ കാർ ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയും, അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് മണിയൻപിള്ള രാജുവാണെന്ന് വ്യക്തമായിട്ടും അന്ന് രാത്രി പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
വിവാദം ശക്തമായതോടെ പിറ്റേദിവസം അദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇതിനുപിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ചോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. എന്നാൽ ഇപ്പോൾ പുറത്തുവന്ന പരിശോധനാ ഫലങ്ങൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതായതോടെ കേസിലെ പ്രധാന വകുപ്പുകളിൽ മാറ്റം വരും. സത്യം ഒടുവിൽ പുറത്തുവന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു.


ജി. സുധാകരന് കാണിച്ച ‘ചെറ്റത്തരത്തെ’ അളക്കാന്‍ കെ. സുധാകരന്റെ ‘പാര്‍ട്ടി വിധേയത്വം’ അളവുകോല്‍! രണ്ട് സുധാകരന്മാര്; പിണറായിയുടെ പുതിയ ‘കണ്ണൂര്‍ മോഡല്‍’ രാഷ്ട്രീയം
കൊച്ചി മെട്രോയില്‍ എഐ വിപ്ലവം കൊണ്ടു വരുന്ന മെട്രോയിലെ ‘സൂപ്പര്മാന്’; ബെഹ്റ മാജികില്‍ ഇനി പാത സ്മാര്‍ട്ട് സിറ്റിയിലേക്കും; വരുന്നു വിമാനത്താവള മെട്രോയെന്ന മൂന്നാം ഘട്ടം; തീവ്രാവാദികളെ വിറപ്പിച്ച അന്വേഷകന് ഇന്ന് കൊച്ചിയുടെ പ്രിയങ്കരന്‍; ലോക്നാഥ് ബെഹ്റയെ കേരളം സല്യൂട്ട് ചെയ്യുമ്പോള്‍





