തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പുറത്തുവന്ന ശാസ്ത്രീയ പരിശോധനാഫലം നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാകുന്നു. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ‘വലിയ ആശ്വാസമുണ്ടെന്ന്’ മണിയന്‍പിള്ള രാജു പ്രതികരിച്ചെങ്കിലും, ഈ പരിശോധനാ നടപടികള്‍ തന്നെ അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണം ശക്തമാണ്.
തിയേറ്ററുകളിൽ തരംഗമായി ‘വാഴ-2’; അഷ്നയായെത്തി പ്രേക്ഷകമനം കവർന്ന് എട്ടാം ക്ലാസുകാരി വേദ ശങ്കർ
ഫെബ്രുവരി അഞ്ചിന് രാത്രി ട്രിവാണ്ട്രം ക്ലബ്ബിന് സമീപം വെച്ചാണ് അപകടം നടന്നത്. എന്നാല്‍ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ താരം പിറ്റേദിവസമാണ് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷനില്‍ എത്തിയതിന് ശേഷവും പരിശോധനകള്‍ക്കായി 12 മണിക്കൂറിലധികം പോലീസ് വൈകിപ്പിച്ചു എന്നാണ് ആക്ഷേപം.
വൈകിയുള്ള പരിശോധന: അപകടം നടന്ന് ഏകദേശം ഒരു ദിവസത്തിന് ശേഷം മാത്രം രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത് ശാസ്ത്രീയമായി തന്നെ പ്രഹസനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ മദ്യത്തിന്റെ അംശം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകുമെന്നിരിക്കെ, ഒരു ദിവസത്തിന് ശേഷമുള്ള പരിശോധനാഫലം ആരെ രക്ഷിക്കാനാണെന്ന ചോദ്യം ഉയരുന്നു.
കര്‍മ്മയോദ്ധ തിരക്കഥാ തര്‍ക്കം: മേജര്‍ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
പോലീസ് ഒത്തുകളി: താരം സ്റ്റേഷനില്‍ ഹാജരായിട്ടും ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ 12 മണിക്കൂര്‍ സമയം നല്‍കിയത് പോലീസും താരവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരോപണം അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ജനക്കൂട്ടത്തിന്റെ പ്രതികരണം ഭയന്നാണെന്നാണ് മണിയന്‍പിള്ള രാജു നല്കുന്ന വിശദീകരണം. താന്‍ പതുക്കെയാണ് വാഹനം ഓടിച്ചതെന്നും ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍, അപകടം നടന്നാലുടന്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ഉത്തരവാദിത്തം മറന്ന് കടന്നുകളഞ്ഞ താരത്തിനെതിരെ പോലീസ് മൃദുസമീപനം സ്വീകരിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.
‘ഞാന്‍ ഡ്രൈവ് ചെയ്തിട്ട് ഇതുവരെ ഒരു സൈക്കിളില്‍ പോലും ഇടിച്ചിട്ടില്ല. പാവപ്പെട്ട ആ യുവാക്കളോട് സംസാരിച്ചു, അവരുടെ തെറ്റിദ്ധാരണ മാറി.’ – മണിയന്‍പിള്ള രാജു പറയുന്നു. എന്നാല്‍ താരത്തിന്റെ ഈ ‘മനസ്സലിവ്’ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നവരുണ്ട്. രക്തസാമ്പിള്‍ ശേഖരിക്കുന്നതില്‍ വരുത്തിയ മനപ്പൂര്‍വ്വമായ കാലതാമസം ശാസ്ത്രീയ പരിശോധനയെ വെറും നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്.
സാധാരണക്കാരന് ഓടിക്കുന്ന വാഹനം ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന പോലീസ്, വി.ഐ.പി. കേസുകളില്‍ മാത്രം കാണിക്കുന്ന ഈ ‘സൗമനസ്യം’ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരിശോധനാഫലം അനുകൂലമായത് വലിയ ആശ്വാസമാണെന്ന താരത്തിന്റെ പ്രതികരണം, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ അട്ടിമറിയുടെ വിജയമാണെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്.







