തിരുവനന്തപുരം: ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ‘പിണറായി നന്ദു’വിന്റെ മകന്റെ സ്മരണയ്ക്കായി നടത്തിയ ആഘോഷം കഴിഞ്ഞുള്ള നടന് മണിയന്‍പിള്ള രാജുവിന്റെ മടക്കമാണ് അപകടമായത്. വാഹനാപകടത്തില്‍ മരിച്ച തന്റെ ഏക മകന്റെ ഓര്‍മ്മയ്ക്കായി നന്ദു സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണ്ണമെന്റിന് ശേഷം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്ന ആഡംബര വിരുന്നാണ് വില്ലനായത്.
‘മറ്റ് പദവികൾ മന്ത്രിസ്ഥാനത്തിന് പകരമാകില്ല’; വിട്ടുവീഴ്ചക്കില്ലെന്ന കർശന നിലപാടുമായി മോൻസ് ജോസഫ്
ആഘോഷം കഴിഞ്ഞ് കാറില്‍ പുറത്തിറങ്ങിയ നടന് മണിയന്‍പിള്ള രാജു നിമിഷങ്ങള്‍ക്കകം ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നന്ദുവിന്റെ മകന് വാഹനാപകടത്തില്‍ മരിച്ചതിന്റെ ഓര്മ്മയ്ക്കായായിരുന്നു ട്രിവാന്‍ഡ്രം ക്ലബിലെ ആഘോഷം. അപകടത്തിന് ശേഷം മ്യൂസിയം പോലീസ് കാണിച്ച അമിത ‘മര്യാദ’യ്ക്ക് പിന്നില്‍ അതിശക്തമായ ഇടപെടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് യുവാക്കളെ റോഡില്‍ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തെ രാത്രിയില്‍ തന്നെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. ശ്രീറാം വെങ്കിട്ടരാമന് കേസില്‍ മ്യൂസിയം പോലീസ് പ്രയോഗിച്ച അതേ തന്ത്രമാണ് ഇവിടെയും അരങ്ങേറിയത്. മദ്യപാനം തെളിയിക്കാനാകാത്ത വിധം കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് താരം സ്റ്റേഷനിലെത്തുന്നത് വരെ പോലീസ് കാത്തുനിന്നു. ചിക്കുന്‍ഗുനിയ ബാധിച്ച് സുഖമില്ലാത്ത ആള് എങ്ങനെ ട്രിവാന്‍ഡ്രം ക്ലബ്ബിലെ മദ്യവിരുന്നില്‍ പങ്കെടുത്തുവെന്നതും വിചിത്ര ന്യായമായി.
വെനസ്വേല ഇനി ട്രംപിന്റെ മേല്‍നോട്ടത്തില്‍; മഡുറോ ന്യൂയോര്‍ക്കിലെ തടവറയിലേക്ക്, രാഷ്ട്രീയ മാറ്റത്തിന് നോബല്‍ ജേതാവ് മരിയ മച്ചാഡോ
പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും അവഗണിച്ച് കടന്നുകളഞ്ഞത് കൊലപാതക ശ്രമമായി കാണുന്നതിന് പകരം, കേവലം അപകടമായി ലഘൂകരിക്കാന്‍ ഉന്നത സ്വാധീനം സഹായിച്ചു. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന പച്ചക്കള്ളമാണ് റഞ്ഞത്. എന്നാല്‍ താരം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും, മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സമയം വരെ പോലീസിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നുമാണ് സൂചന.
ഒടുവില്‍ ജാമ്യമുള്ള നിസ്സാര വകുപ്പുകള്‍ ചുമത്തി താരത്തെ വിട്ടയയ്ക്കുമ്പോള്‍, തലസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയാണ് നടുറോഡില്‍ നാണംകെട്ടു നില്‍ക്കുന്നത്. സാധാരണക്കാരനായിരുന്നുവെങ്കില്‍ പോലീസ് ഇടപെടല്‍ മറ്റൊരു തരത്തിലാകുമായിരുന്നു.







