മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്! വഴുതക്കാട് നടന്ന അപകടത്തിന് ശേഷം താരം വാഹനം നിർത്താതെ പോയെന്ന് ആരോപണം

തിരുവനന്തപുരത്ത് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുന്നിലായിരുന്നു അപകടം നടന്നത്.

മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന ആഡംബര കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിര്‍ത്താതെ പോയതായി ആരോപണമുണ്ട്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. നിവേദിത് കൃഷ്ണന്റെ രണ്ട് കാലുകള്‍ക്കും ഒടിവുണ്ട്.സൂരജിന്റെ നട്ടെല്ലിന് പരിക്കേറ്റ നിലയിലാണ്. ഇരുവരും നിലവില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.