തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വിവാദമായ തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരെ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ കോടതി ജീവനക്കാരനായിരുന്ന ഒന്നാം പ്രതി ജോസും കുറ്റക്കാരനാണ്. 1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹെറോയിനുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ
ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ ടോയ്ലറ്റ് മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 10 ആയി ഉയര്‍ന്നു. ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഗുരുതരമായ അനാസ്ഥയാണ് ഈ വന്‍ ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണവുമായി സ്വന്തം പാര്‍ട്ടിയിലെ കൗണ്‍സിലര്‍ തന്നെ രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപി കൗണ്‍സിലറായ കമല്‍ വഗേല രണ്ട് വര്‍ഷം മുന്‍പേ പൈപ്പ് ലൈനുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി നല്‍കിയിരുന്നു.ഭഗീരത്പുരയിലെ പഴകിയ പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതിയിരുന്നു. പൈപ്പുകള്‍ മാറ്റാന്‍ ഏകദേശം 2.3
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അതീവ ഗുരുതരമായ പുതിയ തലങ്ങളിലേക്ക് കടക്കുകുന്നു. ക്ഷേത്രത്തില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള പുരാവസ്തുക്കളും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള നയതന്ത്ര ചാനലിലൂടെ വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന നിഗമനത്തില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ പുതിയ തിയറിയും ശബരിമല കേസില്‍ ചര്‍ച്ചയാവുകയാണ്. മുന്‍പ് നടന്ന സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ കേരളത്തിലേക്ക് സ്വര്‍ണം എത്തിയതിനെക്കുറിച്ച് മാത്രമായിരുന്നെങ്കില്‍, ഇതേ ചാനലിലൂടെ കേരളത്തില്‍നിന്ന് വിദേശത്തേക്ക് പോയ പാഴ്‌സലുകളില്‍
തിരുവനന്തപുരം : കേരള പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദമായ പട്ടിക പുറത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവിധ കുറ്റകൃത്യങ്ങളുടെയും പെരുമാറ്റദൂഷ്യത്തിന്റെയും പേരില്‍ 380 പോലീസുകാരെയാണ് പിരിച്ചുവിട്ടത്. പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടുന്നത് ഇടതു സര്‍ക്കാര്‍ മാത്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം ഭാഗികമായി തെറ്റാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആകെ പിരിച്ചുവിട്ടവര്‍ 380 പേര്‍.പിണറായി സര്‍ക്കാര്‍ (2016 – 2024): ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 144 പേരെ പിരിച്ചുവിട്ടു.
തിരുവനന്തപുരം : എഐ ഉപയോഗിച്ച് നിര്‍മ്മിച്ച അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് കേന്ദ്ര ഐടി മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 72 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. എക്‌സിന്റെ സ്വന്തം എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്’ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോശം രീതിയില്‍ എഡിറ്റ് ചെയ്യുന്നതായി കണ്ടെത്തി.സിന്തറ്റിക് ഇമേജുകളും വീഡിയോകളും നിര്‍മ്മിച്ച് വ്യക്തികളുടെ അന്തസ്സും സ്വകാര്യതയും ലംഘിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ വ്യാപകമായി
തിരുവനന്തപുരം: മാരാരിക്കുളത്തെ അപ്രതീക്ഷിത പരാജയത്തിന് ശേഷം വി.എസ്. അച്യുതാനന്ദന്‍ മലമ്പുഴയിലേക്ക് തട്ടകം മാറ്റി തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ച ചരിത്രം കേരള രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഈ വിജയം ആവര്‍ത്തിക്കാന്‍ മകന്‍ വി.എ. അരുണ്‍കുമാര്‍ ഒരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എ. അരുണ്‍കുമാറിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം. ഗൗരവകരമായ ആലോചന തുടങ്ങിക്കഴിഞ്ഞു. വി.എസിന്റെ കുടുംബവുമായി പാര്‍ട്ടി നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന. ആദ്യ തവണ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് വി.എസ്. അച്യുതാനന്ദനെ മുന്‍നിര്‍ത്തി നേടിയ ജനപിന്തുണയുടെ കരുത്തിലായിരുന്നു. ഇപ്പോള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി കേരള പോലീസിന്റെ സുപ്രധാന ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. സമീപകാലത്ത് പോലീസ് സേനയില്‍ നടന്ന വ്യാപകമായ അഴിച്ചുപണിക്ക് ശേഷം ചേരുന്ന ആദ്യത്തെ വലിയ ഉന്നതതല യോഗമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് യോഗം പ്രഥമ പരിഗണന നല്‍കുന്നത്. പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, അതിര്‍ത്തി മേഖലകളിലെ
തിരുവനന്തപുരം : കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെതിരായ വിധി നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് പ്രസ്താവിക്കും. 1990-ല്‍ നടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി (ചരസ്) പിടിയിലായ ആന്‍ഡ്രൂ സാല്‍വദോര്‍ എന്ന വിദേശിയെ രക്ഷപ്പെടുത്താന്‍ ആന്റണി രാജു ഇടപെട്ടു എന്നതാണ് ആരോപണം. വിദേശിയെ ശിക്ഷിച്ച സെഷന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്
പത്തനംതിട്ട : പോക്സോ കേസ് പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ജാമ്യം നിന്നത് പോലീസിന് തന്നെ നാണക്കേടായിരിക്കുകയായിരിക്കുകയാണ്. സൈബര്‍ സെല്‍ സി.ഐ സുനില്‍ കൃഷ്ണനാണ് അയല്‍വാസി കൂടിയായ പ്രതിക്ക് വേണ്ടി കോടതിയില്‍ ജാമ്യം നിന്നത്. 13 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിയ്ക്കുവേണ്ടിയാണ്സി.ഐയുടെ ഇടപെടല്‍. ജാമ്യം നിന്ന വിവരം പുറത്തായതോടെ സി.ഐ സുനില്‍ കൃഷ്ണന്‍ കോടതിയില്‍ അപേക്ഷിച്ച് ജാമ്യം ഒഴിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതിയുമായുള്ള സി.ഐയുടെ
തിരുവനന്തപുരം : ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പരാതിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്. ചട്ടലംഘനം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ഇതിനെ രാഷ്ട്രീയവത്കരിക്കുന്നത് നിയമവിരുദ്ധമായ നടപടികളെ മറച്ചുപിടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാര്യാലയത്തിലെ മുറികള്‍ എംഎല്‍എയും കൗണ്‍സിലറും അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കെട്ടിടത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് ഓഫീസ് തുറന്നത് നിയമവിരുദ്ധമാണ്. ഇത് കൈയേറ്റത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് ഇടത് കൗണ്‍സിലര്‍ക്ക്










