നേമം വിട്ട് സെന്‍ട്രലിലേക്ക് ശിവന്‍കുട്ടി? തലസ്ഥാനത്ത് സിപിഎം സീറ്റ് ഏറ്റെടുക്കുന്നു; ആന്റണി രാജുവിന് സീറ്റില്ല; ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണ്; നേമത്ത് ശിവന്‍കുട്ടിയ്ക്ക് താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍

തിരുവനന്തപുരം: നേമത്ത് ഇനി മത്സരത്തിനില്ലെന്ന പ്രസ്താവനയുമായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയതോടെ തലസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ തന്നെ കളത്തിലിറക്കി നേമം തിരിച്ചുപിടിക്കാന്‍ എന്‍ഡിഎ ഒരുങ്ങുമ്പോഴാണ്, പരോക്ഷമായി മണ്ഡലം വിടാനുള്ള സൂചന ശിവന്‍കുട്ടി നല്‍കിയത്. എന്നാല്‍ താന്‍ മത്സരിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും അദ്ദേഹം പിന്നീട് തിരുത്തി. നേമത്തെ കടുത്ത പോരാട്ടത്തില്‍ നിന്ന് മാറി തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ശിവന്‍കുട്ടി ലക്ഷ്യമിടുന്നതെന്നാണ് സൂചന. നിലവില്‍

ഡിഗ്രിയുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം! കേരള നാഷണല്‍ സേവിങ്സില്‍ അസിസ്റ്റന്റ് ഡയറക്ടറാകാം; പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു

Job-opportunities.

കേരള നാഷണല്‍ സേവിങ്സ് സര്‍വീസിന് കീഴില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആകര്‍ഷകമായ ശമ്പളവും മികച്ച കരിയറും ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥിര ജോലിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. തസ്തിക: അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്സ് (Assistant Director of National Savings) വകുപ്പ്: കേരള നാഷണല്‍ സേവിങ്സ് സര്‍വീസ് കാറ്റഗറി നമ്പര്‍: 698/2025 ശമ്പളം: 55,200 – 1,15,300 യോഗ്യതകള്‍ അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (Degree). അഭികാമ്യ യോഗ്യത: പൊതുജനസമ്പര്‍ക്കം, സംഘടനാ

വിഡിയെ പൂട്ടാന്‍ നോക്കി ഒടുവില്‍ സ്വയം കുടുങ്ങി; ‘പുനര്‍ജനി’ വിവാദത്തില്‍ മുഖ്യമന്ത്രി കടുത്ത അമര്‍ഷത്തില്‍;’വമ്പന്റെ’ പണി പാളി; സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യില്ല; വിവാദം ഗുണമായത് സതീശനിസത്തിന്; നെഗറ്റീവിസം വേണ്ടെന്ന് പിണറായിസം! ‘മൈലേജ്’ ഉണ്ടാക്കിയത് ആര്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതുക്കല്‍ നില്‍ക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പഴയ സി.ബി.ഐ അന്വേഷണ ശുപാര്‍ശ പുറത്തുവിട്ട നീക്കം പാളിയതോടെ സി.പി.എമ്മിലും സര്‍ക്കാരിലും കടുത്ത ഭിന്നത. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിയാതെയാണ് ഒരു ഉന്നതന്‍ ഈ വിവാദ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ മണ്ടത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കം സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ തിരിച്ചടിയായതോടെ മുഖ്യമന്ത്രി കടുത്ത അസ്വസ്ഥതയിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ‘നെഗറ്റീവ്’ പ്രചരണങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക്

ഒരു അടിവസ്ത്രം വെട്ടിമുറിച്ചതിലൂടെ സ്വന്തം രാഷ്ട്രീയ ജീവിതം തന്നെ വെട്ടിമുറിച്ച മുന്‍ മന്ത്രി! ആന്റണി രാജു ഇനി ‘അഴിയെണ്ണുമോ’? ജട്ടിക്കേസില്‍ കുരുക്ക് മുറുകുന്നു; വക്കീല്‍ പണി തെറിക്കും; കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല. ഇടതു മുന്നണിയില്‍ നിന്നും കാലുമാറി യുഡിഎഫിലേക്ക് പിജെ ജോസഫ് പോയപ്പോള്‍ പിറവി കൊണ്ടതാണ് ഈ കേരളാ കോണ്‍ഗ്രസ്. അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹത്തോടെ തുടങ്ങിയ പാര്‍ട്ടി. സുരേന്ദ്രന്‍ പിള്ളയും പിസി തോമസും ജോര്‍ജ് സെബാസ്റ്റിയനും ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ കൂട്ടായ്മ. പിന്നീട് അത് ആന്റണി രാജുവിന്റേതായി. പിണറായി സര്‍ക്കാരില്‍ മന്ത്രിയുമായി ആന്റണി രാജു. പക്ഷേ ജട്ടിക്കേസ് എല്ലാം അട്ടിമറിച്ചു. നിയമസഭാ മത്സരത്തിന് ആന്റണി രാജുവിന് അയോഗ്യതയുണ്ട്.

തരൂരിനെ വീഴ്ത്താന്‍ ‘നേമം കെണി’! നിയമസഭയിലേക്ക് വരാന്‍ മോഹിച്ചാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആവശ്യപ്പെടും; കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തരൂരിനെ ‘ത്രികോണ പത്മവ്യൂഹത്തില്‍’ തള്ളുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഭാവിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ശശി തരൂര്‍ എംപിയെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ തളയ്ക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കരുനീക്കങ്ങള്‍ സജീവമാകുന്നു. നിയമസഭയിലേക്ക് മത്സരിക്കാന്‍ തരൂര്‍ താല്പര്യം പ്രകടിപ്പിച്ചാല്‍, അദ്ദേഹത്തിന് ഏറ്റവും സുരക്ഷിതമായ മണ്ഡലം നല്‍കുന്നതിന് പകരം ബിജെപിയുടെ കരുത്തുറ്റ കോട്ടയായ നേമം തന്നെ നല്‍കി അദ്ദേഹത്തെ വെട്ടിലാക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം. വയനാട് കോണ്‍ക്ലേവില്‍ തരൂര്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിക്കുമ്പോഴും നേമം

മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു; സംസ്‌കാരം ഇന്ന്

പാലക്കാട് : അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി (53) അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്. കുട്ടിശങ്കരന്‍ – സത്യഭാമ ദമ്പതികളുടെ മകനാണ്. മേജര്‍ രവിയെ കൂടാതെ കണ്ണന്‍ നായര്‍, രവി നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 23-ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ നിര്‍മ്മാണ നിര്‍വ്വഹണ രംഗത്തും അദ്ദേഹം സജീവമായിരുന്നു. പുലിമുരുകന്‍, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, 12th

നിയമസഭാതിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍! ലക്ഷ്യ 2026 – ല്‍ നിര്‍ണായക തീരുമാനങ്ങള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് സീറ്റില്ല

കോഴിക്കോട് : 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ ലക്ഷ്യം വെച്ച് കോണ്‍ഗ്രസിന്റെ പടയൊരുക്കം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി ‘ലക്ഷ്യ 2026’ ലീഡര്‍ സമ്മിറ്റിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. സംസ്ഥാനത്ത് 85 സീറ്റുകള്‍ യുഡിഎഫിന് ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. 85 ഉറച്ച സീറ്റുകളുണ്ടെന്ന വിശ്വാസത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ പട്ടിക തയ്യാറാക്കിയത് മലപ്പുറം (16), എറണാകുളം (12), കോഴിക്കോട് (08) എന്നീ ജില്ലകളിലാണ് വലിയ പ്രതീക്ഷ. തൃശ്ശൂര്‍ (06), കൊല്ലം

ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട! നൗഫിയയുടെ വാടകവീട്ടില്‍ നിന്ന് എംഡിഎംഎ ശേഖരം പിടിച്ചെടുത്ത് പോലീസ്‌

Alappuzha-Naufia-MDMA

ആലപ്പുഴ : ജില്ലയിലൂടെ നീളം ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രാസലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. ഏവൂര്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് മാരക ലഹരിമരുന്നുകള്‍ പിടികൂടിയത്. ഏവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 7.25 ഗ്രാം MDMA കണ്ടെടുത്തു.നൗഫിയയുടെ വീട്ടില്‍ സ്ത്രീകളും യുവാക്കളും നിരന്തരമായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

വിധി കാത്തുവെച്ച തിരിച്ചടി! 31 വര്‍ഷം മുന്‍പത്തെ ഒരു കൈപ്പിഴ ആന്റണി രാജുവിന്റെ കരിയര്‍ അവസാനിപ്പിച്ചു; , പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇനി തിരിച്ചുവരവ് ദുഷ്‌ക്കരം!

തിരുവനന്തപുരം: സമാനതകളില്ലാത്ത വീഴ്ചയുടെ രാഷ്ട്രീയ മുഖമായി ആന്റണി രാജു. പലതവണ എംഎല്‍എയും ഒരു പ്രാവശ്യം മന്ത്രിയുമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അറുതിയായ നിലയാണിപ്പോള്‍. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് -1994ല്‍- രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ക്രിമിനര്‍ കേസില്‍ മൂന്നുവര്‍ഷത്തെ തടവു ശിക്ഷ കോടതി വിധിച്ചതോടെ എംഎല്‍എ സ്ഥാനം ആന്റണി രാജുവിന് നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉണ്ടായ ഈ വിധി 71 കാരനായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ക്രിമിനല്‍ കേസില്‍ രണ്ടോ അതിലധികം വര്‍ഷമോ

കേരളത്തില്‍ ലഹരിമാഫിയകളുടെ വിളയാട്ടം; മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനവ്..ഞെട്ടിക്കുന്ന കണക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസും എക്‌സൈസും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനവ്.കേരളം ലഹരി മാഫിയയുടെ പിടിയിലമരുകയാണെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. 2022 മുതലാണ് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലും അഞ്ചും ഇരട്ടി വര്‍ദ്ധനവാണ് 2022 മുതല്‍ ഉണ്ടായിരിക്കുന്നത്. 2022 ല്‍ ഗഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 22 499 കേസുകളാണ് കേരളപോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2023 ല്‍ ഇത്തരം കേസുകളുടെ എണ്ണം 25032 ആയി ഉയര്‍ന്നു