കേരള നാഷണല്‍ സേവിങ്സ് സര്‍വീസിന് കീഴില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആകര്‍ഷകമായ ശമ്പളവും മികച്ച കരിയറും ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥിര ജോലിക്കായി ഇപ്പോള്‍ അപേക്ഷിക്കാം.
തസ്തിക: അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്സ് (Assistant Director of National Savings)
വകുപ്പ്: കേരള നാഷണല്‍ സേവിങ്സ് സര്‍വീസ്
കാറ്റഗറി നമ്പര്‍: 698/2025
ശമ്പളം: 55,200 – 1,15,300
യോഗ്യതകള്‍
അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (Degree).
അഭികാമ്യ യോഗ്യത: പൊതുജനസമ്പര്‍ക്കം, സംഘടനാ കാര്യങ്ങളിലെ പരിചയം, പ്രസംഗിക്കാനുള്ള കഴിവ്, സെയില്‍സ് പ്രൊമോഷന്/ക്യാന്‍വാസിംഗ് എന്നിവയിലുള്ള അഭിരുചി.
പ്രായപരിധി
18 മുതല്‍ 36 വയസ്സ് വരെ. (02.01.1989 നും 01.01.2007 നും ഇടയില്‍ ജനിച്ചവരാകണം).
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്’ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല.
അവസാന തീയതി: 04.02.2026
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കീം 2026 അപേക്ഷകള്‍ ക്ഷണിച്ചു; ജനുവരി 31 വരെ അപേക്ഷിക്കാന്‍ സമയം; അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പി.ജി ഉള്ളവര്‍ക്ക് തിരുവനന്തപുരം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി നേടാം





